'ദുബായില്‍ എത്തുന്ന മലയാളി നടിമാരുമായി കിടപ്പറ പങ്കിടാം'; മോഹിച്ച് പ്രവാസികള്‍: ലക്ഷങ്ങള്‍ പോയി, നാണക്കേടും
കൊച്ചി: സിനിമ നടിമാരുടെ പേരില്‍ പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനാണ് പിടിയിലായത്. സിനിമ നടിമാർ യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ സമയം ചിലവഴിക്കാമെന്ന് കാട്ടിയായിരുന്നു തട്ടിപ്പ്. പലരില്‍ നിന്നുമായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി സൈബർ പൊലീസ് വിശദമായ അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
മലയാളത്തിലേത് ഉള്‍പ്പെടേയുള്ള പ്രമുഖ നടിമാരുടെ ചിത്രം കാണിച്ചായിരുന്നു തട്ടിപ്പ്. വിദേശത്ത് വെച്ച് നടികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാം എന്നത് അടക്കമുള്ളതായിരുന്നു വാഗ്ദാനം. സോഷ്യല്‍ മീഡിയയില്‍ എസ്കോർട്ട് സർവ്വീസ് എന്ന പേരില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പിന്റെ തുടക്കം. കേരളത്തില്‍ നിന്നും പ്രമുഖ നടിമാർ വിദേശത്തേക്ക് എത്തുന്നുണ്ട്. പണം നല്‍കിയാല്‍ അവർക്കൊപ്പം സമയം ചിലവിടാം എന്നും ഇദ്ദേഹം പലരേയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ഗള്‍ഫ് മേഖലകളിലെ മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ശ്യാം മോഹന്‍ സജീവമായിരുന്നുവെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലൂടെയാണ് തട്ടിപ്പിന് ഇരയാകുന്നുവരെ പ്രതി കണ്ടെത്തുന്നത്. പരസ്യം കണ്ട് വിളിക്കുന്നവർക്ക് നടിമാരുടെ ചിത്രങ്ങള്‍ അടക്കമുള്ളവ അയച്ച് നല്‍കും. തുടർന്നാണ് തന്റെ കമ്മീഷന്‍ അടക്കമുള്ള തുക നിശ്ചയിക്കുക.
നടിമാരുടെ വിദേശ പ്രോഗ്രമുകളുടെ ലിസ്റ്റ് സംഘടിപ്പിച്ചാണ് ആ ദിവസങ്ങളില്‍ നടിമാർ വിദേശത്തുണ്ടെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കുന്നത്. നിരവധി നടിമാരുടെ പേരില്‍ പ്രതി സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇടപാടുകാരുടെ വിശ്വാസം ഉറപ്പിക്കുന്നതിനായി ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കും. 20000 മുതൽ 30000 രൂപവരെ അഡ്വാൻസായും കൈപ്പറ്റും.
നിരവധിപ്പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും നാണക്കേട് കാരണം ആരും പരാതി നല്‍കിയതുമില്ല. ഇത് തന്നെയാണ് തട്ടിപ്പി തുടരാന്‍ ശ്യാം മോഹന് പ്രേരണയായതും. എന്നാല്‍ തട്ടിപ്പുകളെക്കുറിച്ച് വിവരം ലഭിച്ച മലയാളത്തിലെ പ്രമുഖരായ നടിമാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നും പ്രവാസി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ബോധ്യമായതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമാനമായ കേസില്‍ മറ്റൊരു പ്രതിയെ പാലക്കാട് അട്ടപ്പാടിയില്‍ നിന്നും പൊലീസ് പിടികൂടി. ശ്യാംമോഹന്‍ ചെയ്തത് പോലെ തന്നെ നടിമാരുടെ ചിത്രങ്ങള്‍ കാട്ടിയായിരുന്നു തട്ടിപ്പ്. സൈബർ പൊലീസ് സബ് ഇൻസ്പെക്ടർ ശൈലേഷ്, എ എസ് ഐ ശ്യാം, ഡോളി, ദീപ, ഓഫിസർമാരായ അജിത്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ












Click it and Unblock the Notifications