കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണിയുടെ ഐശ്വര്യവും കൈനീട്ടവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കണിയുടെ ഐശ്വര്യവും കൈനീച്ചവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പകലും രാത്രിയും പപ്പാതി പങ്കിടുന്ന ദിവസം കൂടിയാണ് വിഷു. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും, പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണ്‌ക്കൊന്നയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച് വച്ച നിലവിളക്കും ഒക്കെയായി വ്യാഴാഴ്ച മലയാളികള്‍ വിഷു ആഘോഷിക്കുന്നു.

വരുന്ന വര്‍ഷത്തിന്റെ ഐശ്വര്യമാണ് വിഷുക്കൈനീട്ടം. ശ്രീകൃഷ്ണന്റെ വിഗ്രഹം വച്ചുള്ള വിഷുകണി മലയാളികളുടെ ആചാരമായിട്ട് വര്‍ഷങ്ങളായി. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് വിഷു. മലാളമാസം മേടം ഒന്നിനാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും വിഷു ആഘോഷിതക്കാറുണ്ട്.

Vishu Celebration

നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഗോഷിക്കുന്നതെന്നും ഒരു ഐതീഹ്യമുണ്ട്. വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. ചാലീടില്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

വെണ്മണിയിലെ ശാര്‍ങ്ങക്കാവിലെതാണ് മധ്യ തിരുവിതാം കൂറിലെ ഏറ്റവും വലിയ വിഷു ആഘോഷം. കാര്‍ഷിക വിഭവങ്ങളുടെയും, മര്‌റ് ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വന്‍ വിപണനം വ്ഷു ദിനത്തില്‍ ഇവിടെ നടത്തപ്പെടാറുണ്ട്. ശബരിമലയിലും ഗുരുവായൂരിലും വിഷുദിനത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 4 മുതല്‍ 7 മണി വരെയുമായിരുന്നു ശബരിമലയില്‍ വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

English summary
Malayalees celebrating Vishu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X