Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'

മമ്മൂട്ടി വയനാട് ടൌണ്‍ഷിപ്പ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഒരു വിഭാഗം നടനെതിരെ രംഗത്തെത്തുകയായിരുന്നു. ഒരു പൊതുപ്രവർത്തകനെ അക്ഷരാർത്ഥത്തിൽ മമ്മൂട്ടി അപമാനിച്ചുവെന്നാണ് ഇവർ വിമർശിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കർ. ഇൻഡ്യ ലൈവ് യുട്യൂബ് ചാനലിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'എല്ലാ മലയാളികളും പരസ്പരം ചോദിക്കുന്ന ഒരേ ഒരു ചോദ്യം മമ്മൂട്ടി ചെയ്തത് ശരിയോ തെറ്റോ എന്തുകൊണ്ട് അദ്ദേഹം പാർട്ടി സെക്രട്ടറിയെ വേണ്ട രീതിയിൽ ബഹുമാനിച്ചില്ല അല്ലെങ്കിൽ പാർട്ടി സെക്രട്ടറി എന്തുകൊണ്ട് മമ്മൂട്ടിയുടെ വായിൽ ഇരിക്കുന്നത് ഇരന്നു വാങ്ങി എന്നൊക്കെയാണ്. പറയുന്ന ആളുകളുടെ സംസ്കാരവും രാഷ്ട്രീയവും സാമൂഹിക പശ്ചാത്തലം അനുസരിച്ച് ഉത്തരം വ്യത്യാസപ്പെടും. ഇവിടെ മാർക്സിസ്റ്റുകാരും അവരുടെ പിന്നണി പാട്ടുകാരും ഒക്കെ പറയുന്നത് പാർട്ടിയുടെ വയനാട് ജില്ലാ സെക്രട്ടറി എന്ന് പറഞ്ഞ വലിയൊരാളെ കണ്ടപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ തോളത്ത് കിടന്നിരുന്ന രണ്ടാം മുണ്ടെടുത്ത് അരയിൽ കെട്ടി ഓച്ചാനിച്ച് കൂടെ ചെല്ലണമെന്നാണ്. അതല്ലെങ്കിൽ ജില്ലാ സെക്രട്ടറിയെ വേണ്ട രീതിയിൽ മാനിക്കേണ്ടതായിരുന്നു, ജില്ലാ സെക്രട്ടറി കൂടെ വന്നപ്പോൾ അസഹിഷ്ണുതയോ അസഹ്യതയോ കാണിക്കാൻ പാടില്ലായിരുന്നു എന്നൊക്കെയാണ്.

mammotty6-

നമ്മുടെ പാർട്ടിയുടെ ുടെ ജില്ലാ സെക്രട്ടറിയാണ് .മാത്രമല്ല മരുമോൻ മന്ത്രിയുടെ പ്രധാന സിൽബന്ധിയാണ്. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിക്ക് വന്ന ആളാണ് എന്നുള്ള ബഹുമാനം ഒന്നും മമ്മൂട്ടി കാണിച്ചില്ല. മമ്മൂട്ടി സാധാരണ പോലെ അവിടേക്ക് ചെല്ലുകയും അവിടെ വച്ച് ഇയാളുടെ ഈ മുട്ടി ഉരുമയുള്ള നടത്തം കണ്ടപ്പോൾ, അദ്ദേഹത്തോടൊപ്പം ഇങ്ങനെ സ്ഥാനത്തും ആസ്ഥാനത്തും ഒക്കെ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു നടക്കുമ്പോൾ മമ്മൂട്ടി പറഞ്ഞു സുഹൃത്തേ കുറെ നേരം ആയല്ലോ, നിങ്ങളുടെ കൂടെ ഇങ്ങനെ നടന്നു കഴിഞ്ഞാൽ ഈ നാട്ടിൽ മാന്യന്മാരായ ആൾക്കാർ എന്നെ തെറ്റിദ്ധരിക്കും, ഞാൻ ഇവിടെ സിപിഎമ്മിൻ്റെ ക്ഷണം അനുസരിച്ച് വന്നതാണ് അല്ലെങ്കിൽ ജില്ലാ സെക്രട്ടറിയുടെ പ്രത്യേക താല്പര്യപ്രകാരം വന്നതാണ് എന്ന് വിചാരിക്കും. ഞാനൊന്ന് ഒറ്റക്ക് പൊയ്ക്കോട്ടെ എന്ന് പറഞ്ഞു. ഇത് ആളുകൾ കേൾക്കാൻ പറഞ്ഞതല്ല, ഇയാളെ ആസാക്കാൻ വേണ്ടി പറഞ്ഞതല്ല. ഇത് കേട്ടപ്പോഴും സെക്രട്ടറി ഒരു ഇളിഭ്യ ചിരിയോടകൂടി നിൽക്കുന്നതാണ് നമ്മൾ കാണുന്നത്.

മമ്മൂട്ടി ആളെ ആക്ഷേപിക്കാൻ വേണ്ടി ഇങ്ങനെയല്ല പറയുക. ഏതായാലും മമ്മൂട്ടി മാന്യമായിട്ട് പറഞ്ഞു, ജില്ലാ സെക്രട്ടറി ഇളിഭ്യതയോട് കൂടി അത് കേട്ടു. കൂടെ ഉണ്ടായിരുന്ന ഏതോ സാമപദ്രോഹികൾ ആ വീഡിയോ എടുത്ത് വൈറലാക്കി. വീഡിയോ കണ്ടവർ കണ്ടവർ അവരവരുടെ അഭിപ്രായ പ്രകടനങ്ങളുമായിട്ട് രംഗത്തെത്തി. പാർട്ടി ജില്ലാ സെക്രട്ടറിയോട് ഇങ്ങനെയാണ് പെരുമാറണ്ടത് ജില്ലാ സെക്രട്ടറി എത്ര വലിയ ഉത്തരവാദിത്വമാണ് മാത്രമല്ല ഈ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണല്ലോ ഇവിടെ ഇത്ര വലിയ ശ്രമങ്ങൾ നടന്നത്, ഈ വയനാട്ടിൽ ഒരു ടൗൺഷിപ്പ് ഉണ്ടാക്കി, ദുരന്ത ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താമസിക്കാൻ വേണ്ടി വീടുകൊടുത്തു എന്നിട്ട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന രീതിയിൽ പ്രതികരണങ്ങൾ വന്നു.

ഈ നാട്ടിൽ അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് അറിയാം ഈ നേതാക്കന്മാർ എന്തിനു വേണ്ടിയാണ് പുറകെ നടക്കുന്നതെന്ന്. എന്തിനുവേണ്ടിയാണ് ഈ ഫ്രെയിമിൽ വരാൻ വേണ്ടി ഉന്തും തള്ളും നടത്തുന്നത് എന്നുള്ളത്. ഇതൊക്കെ കോൺഗ്രസ്ുകാരുടെ ഒരു കൾച്ചറാണ്. സിപിഎംകാര ഇങ്ങനത്തെ കച്ചറക്കൊന്നും പണ്ട് പോകാറുണ്ടായിരുന്നില്ല. അന്നൊക്കെ പാർട്ടിയിൽ നേതാക്കന്മാരും അന്തസുള്ളവരായിരുന്നു. ആ അണികളും ഒക്കെ സാമാന്യം ബുദ്ധിയും വകതിരിവും ഒക്കെ ഉള്ളവരായിരുന്നു .ഈ സിനിമന്റെ പുറകെ നടക്കേണ്ടവരല്ല പാർട്ടിയുടെ ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കന്‍മാരും.

ഇവിടെ ക്ഷണിക്കാത്ത സദ്യക്ക് ഉണ്ണാൻ പോയ പാവം ജില്ലാ സെക്രട്ടറി, അദ്ദേഹത്തിന്റെ കാര്യം കഷ്ടത്തിലായി. മാത്രമല്ല ഈ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി വന്ന ആളാണ് ,പുള്ളിക്ക് പൊതുപ്രവർത്തനത്തിൽ വലിയ പരിചയമില്ല, പാർട്ടി പ്രവർത്തനത്തിൽ അത്ര വലിയ എക്സ്പീരിയൻസ് ഒന്നുമില്ല. മരുമോന്റെ പെട്ടിപിടുത്തക്കാരൻ എന്ന താല്പര്യപ്രകാരം അദ്ദേഹം ജില്ലാ സെക്രട്ടറി ആയി എന്ന് മാത്രമേ ഉള്ളൂ. പ്രായവും കുറവാണ് അനുഭവ പരിചയവും കുറവാണ്. രാഷ്ട്രീയ വിജ്ഞാനവും വളരെ കുറവാണ്. ഇങ്ങനെ ഒരു അബദ്ധം പറ്റി അത് നമ്മൾ ക്ഷമിച്ചു കളയാവുന്നതേ ഉള്ളൂ. പക്ഷേ സൈബർ ഗുണ്ടകൾ വിട്ടില്ല.

മമ്മൂട്ടിയെ ജനിച്ച കാലം മുതൽക്കുള്ള സകല കൊള്ളതായ്മകളം പറഞ്ഞു . 75 വയസ്സായ ഒരു മനുഷ്യനാണ്, അസുഖങ്ങളുള്ള ആളാണ് സ്വന്തം പാർട്ടി ചാനലിന്റെ ചെയർമാനാണ് എന്ന പരിഗണന പോലും ഇല്ലാതെ ഈ ജില്ലാ സെക്രട്ടറിയുടെ ഫാൻസ് ,സൈബർ ഗുണ്ടകൾ കടന്നലുകൾ എന്നൊക്കെ പറയുന്ന അലവലാതികൾ പൂർണമായിട്ടും മമ്മൂട്ടിക്ക് എതിരായിട്ട് തിരിഞ്ഞു. സൈബർ കടന്നലുകൾ എന്തു പറഞ്ഞാലും മമ്മൂട്ടിക്ക് എന്താണ്. മമ്മൂട്ടി ആരാണ് ജില്ലാ സെക്രട്ടറി ആരാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നമ്മുടെ പാർട്ടിയുടെ അവസ്ഥ എന്തായിരിക്കും. ഇപ്പോഴത്തെ നിലക്ക് ഒരു 110 സീറ്റ് യുഡിഎഫിനും 30 സീറ്റ് എൽഡിഎഫിന് കിട്ടാനുള്ള സാധ്യത ഇനി മമ്മൂട്ടിയെ തെറി പറയാൻ കൂടി തുടങ്ങി കഴിഞ്ഞു അത് 110ൽ നിൽക്കുകയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും തെറി പറയുന്നവരെ നിർത്തണ്ട ഈ പരിപാടി അനവരതം തുടരുക .നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നമുക്ക് ആർക്കും ഒരു അവകാശവുമില്ല.

നിങ്ങളെ കൂടികൂടി ഈ പാർട്ടിയുടെ കുഴികുഴിച്ച് അത് ഒരു പരുവത്തിൽ ആക്കി വെച്ചേക്കുകയാണ്. ഇനി ഒരു മീസാങ്കല്ല കൂടി കൊണ്ടുവരണ്ട താമസേ ഉള്ളൂ. അതിനുവേണ്ടിയാണ് നമ്മൾ കാത്തിരിക്കുന്നത്. ഏതായാലും കേരളത്തിൽ ബംഗാൾ ആവർത്തിക്കും എന്ന് പണ്ടൊക്കെ സഖാക്കൾ മുദ്രാവാക്യം വിളിച്ചപ്പോൾ നമ്മൾത് വിശ്വസിച്ചിരുന്നില്ല. ഈ പോക്ക് പോയാൽ ബംഗാൾ ആകാനായിട്ട് വലിയ താമസം ഉണ്ടാവില്ല'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+