• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി കഴിച്ച പാത്രം കണ്ടാൽ കഴുകി വെച്ച പോലെ തോന്നും, മോഹൻലാലിന് പ്രിയം ഇത്; ഷെഫ് പിള്ള

  • By Desk
Google Oneindia Malayalam News

കൊച്ചി: ലോകമറിയുന്ന പാചക വിദഗ്ദനാണ് ഷെഫ് പിള്ള. നിരവധി സെലിബ്രിറ്റികൾക്ക് ഭക്ഷണം നൽകാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻമാർക്കും കായിക താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖകർക്കുമെല്ലാം ഭക്ഷണം വെച്ച് നൽകിയ അനുഭവങ്ങളെ കറിച്ച് മനസ് തുറക്കുകയാണ് ഷെഫ്.

ഇതുവരെ ഭക്ഷണം കൊടുത്തവരിൽ ഏറ്റവും ഭംഗിയായി ആഹാരം കഴിക്കുന്ന നടൻ സുരേഷ് ഗോപിയാണെന്ന് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. മമ്മൂട്ടി, മോഹൻലാൽ , പിണറായി വിജയൻ കമൽഹാസൻ തുടങ്ങി നിരവധി പ്രമുഖരുടെ ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചും കഴിക്കുന്ന രീതിയെ കുറിച്ചുമെല്ലാം ഷെഫ് പിള്ള പറയുന്നുണ്ട്. വായിക്കാം

നടൻ സുരേഷ് ഗോപി സാറാണ്


'ഏറ്റവും ഭംഗിയായി ഭക്ഷണം കഴിച്ചതായി തോന്നിയിട്ടുള്ളത് നടൻ സുരേഷ് ഗോപി സാറാണ്.അദ്ദേഹം ഭക്ഷണം കഴിക്കുന്നതിന് മുൻപ് വലിയൊരു പ്രാർത്ഥന ഉണ്ട്. കൂപ്പ്കൈയുമായി നിന്ന് വളരെ ക്ഷമയോടെയാണ് തുടങ്ങുക. കഴിക്കുന്നതിനൊരു രീതിയുണ്ട്. എല്ലാ ഭക്ഷണവും കഴിക്കും, പ്ലേറ്റ് വളരെ വൃത്തിയാകും, കറിവേപ്പില വരെ ക്ലീൻ ആയിട്ടായിരിക്കും പ്ലേറ്റിലുണ്ടാവുക. പുതിയ പ്ലേറ്റാണെന്നേ തോന്നൂ. കഴുകിവെച്ചത് പോലെ ഇരിക്കും. ലാലേട്ടനും ഇതുപോലൊക്കെ തന്നെയാണ് കേട്ടോ'.

ഒമർ ലുലു ബെറ്റ് വെച്ച 5 ലക്ഷം തന്നോ? തുറന്ന് പറഞ്ഞ് നിധിൻ..'ഇതോട് കൂടി നിർത്തിയേക്കണം'ഒമർ ലുലു ബെറ്റ് വെച്ച 5 ലക്ഷം തന്നോ? തുറന്ന് പറഞ്ഞ് നിധിൻ..'ഇതോട് കൂടി നിർത്തിയേക്കണം'

മമ്മൂക്ക ഭക്ഷണം കഴിക്കില്ല, വൻ ഡയറ്റ് ആണെന്നൊക്കെയാണല്ലോ


'മമ്മൂക്ക ഭക്ഷണം കഴിക്കില്ല, വൻ ഡയറ്റ് ആണെന്നൊക്കെയാണല്ലോ പലരും പറയുന്നത്. എന്നാൽ അങ്ങനെ അല്ല.അദ്ദേഹം ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്നയാളാണ്. പക്ഷേ കുറഞ്ഞ അളവിലെ കഴിക്കുകയുള്ളൂ. ചെമ്മീൻ കറിയൊക്കെ ഭയങ്കര ഇഷ്ടമാണ്. ഞെണ്ടൊക്കെ ഇഷ്ടത്തോടെ കഴിക്കും. എത്ര രുചി എന്ന് പറഞ്ഞാലും അദ്ദേഹത്തിന് അതിന്റെയൊരു അളവ് അറിയാം. ഇനി ദൈവം തമ്പുരാൻ അമൃത് കൊണ്ട് കൊടുത്താലും അദ്ദേഹം അളവിൽ കവിഞ്ഞ് കഴിക്കില്ല'.

ലാലേട്ടന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് തന്നെ


'ലാലേട്ടന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് തന്നെയൊരു സന്തോഷമാണ്. പുള്ളി അറിയാലെ എല്ലാവരേയും സ്നേഹത്തോടെ സമീപിക്കുന്ന ആളാണ്. അദ്ദേഹം നന്നായി ഭക്ഷണം കുക്ക് ചെയ്യാൻ കൂടി ഇഷ്ടപ്പെടുന്ന ആളാണ്. അദ്ദേഹത്തിന്റെ കുക്കിംഗ് വീഡിയോ ഒക്കെ സിനിമയെക്കാൾ വൈറലാണ്. കാണുമ്പോൾ റെസിപ്പിയൊക്കെ പറഞ്ഞ് തരണമെന്നൊക്കെ പറയും. ഭക്ഷണം മോശമായാലും അദ്ദേഹം കഴിക്കും. യാതൊരു കുറ്റവും പറയില്ല. അതൊക്കെ വേറൊരു തരം ക്വാളിറ്റിയാണ്'.

'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ

കമൽഹാസനുമായിട്ട് ഉള്ളത്


'ജീവിത്തതിലെ വളരെ നല്ല അനുഭവങ്ങളിൽ ഒന്നാണ് നടൻ കമൽഹാസനുമായിട്ട് ഉള്ളത്. ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ കാണാൻ അവസരം കിട്ടിയത്. അദ്ദേഹത്തിന് വേണ്ടത് കരിമീനായിരുന്നു. അതേ വേണ്ടൂ. ലെജന്റ് ആയിട്ടുള്ള മനുഷ്യൻ, അദ്ദേഹത്തിന്റെ ആളുകളോടുള്ള പെരുമാറ്റം ശരിക്കും കണ്ടിരിക്കേണ്ടതാണ്'.

ക്ഷണത്തിന് മുൻപിൽ ആ കാർക്കശ്യം ഒന്നുമില്ല


'പിണറായി വിജയൻ സാറിനെ കാണുമ്പോൾ കർക്കശക്കാരൻ ആണെന്ന് തോന്നുമെങ്കിലും ഭക്ഷണത്തിന് മുൻപിൽ ആ കാർക്കശ്യം ഒന്നുമില്ല. വഴുതിനങ്ങ ഉള്ള ഭക്ഷണമൊന്നും തരുതെന്ന് പറയും, ഇഷ്ടമില്ലാത്ത ഭക്ഷണത്തെ കുറിച്ച് ആദ്യമേ പറയും. ചെമ്മിൻ, മീൻ കറിയൊക്കെ ഭയങ്കര ഇഷ്ടമാണ്. കൃത്യമായ അളവിൽ കഴിക്കുന്നയാളാണ്'.

'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം

വിരാട് കൊയ്ലി വീഗനാണ്


'വിരാട് കൊയ്ലി വീഗനാണ്, അദ്ദേഹത്തിന് സീ ഫുഡ് ഒന്നും വേണ്ട. ഇവിടെ വന്നാൽ പച്ചക്കറിയുടെ ഊണ് കൊടുത്ത് കഴിഞ്ഞാൽ താങ്ക്യൂ എന്ന് പറഞ്ഞിട്ട് പോകും.ധോനിയും സീഫുഡ് കഴിക്കില്ല. ബാക്കിയുള്ളവരൊക്കെ സീ ഫുഡ് പ്രേമികളാണ്. കെഎൽ രാഹുൽ , രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവർക്കെല്ലാം സീ ഫുഡ് മാത്രം മതി'.

English summary
Suresh Gopi, Mammotty, Mohanlal, Kamalhassan, This Is Actors Favorite Dish Says Chef Pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X