കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മമ്മൂട്ടി അമ്മാവന്റെ സ്ഥാനത്ത് നിന്ന് മകന്റെ വിവാഹം നടത്തിത്തന്നു', വർഷങ്ങളുടെ ബന്ധമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

ഹരിപ്പാട്: ഇടതുപക്ഷക്കാരനായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി അറിയപ്പെടുന്നത്. എങ്കിലും എല്ലാ പാര്‍ട്ടികളിലേയും പ്രമുഖ നേതാക്കളുമായി താരം അടുപ്പം സൂക്ഷിക്കുന്നുണ്ട്. അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ മമ്മൂട്ടി പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്വന്തം മണ്ഡലമായ ഹരിപ്പാട് ഒരു ഉദ്ഘാടന പരിപാടിക്കിടെയാണ് മമ്മൂട്ടിയുമായുളള ബന്ധത്തെ കുറിച്ച് രമേശ് ചെന്നിത്തല വാചാലനായത്.

1

കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടി എത്തിയത്. ജനസാഗരമാണ് ഹരിപ്പാട് മമ്മൂട്ടിയെ കാണാനെത്തിയത്. മമ്മൂട്ടിയുടെ ലുക്കും ഡയലോഗുകളുമൊക്കെ വൈറലായിരുന്നു. ആളുകള്‍ കൂടിയതോടെ റോഡില്‍ വാഹനങ്ങള്‍ക്ക് പോകാനാകാതെയായി. ഇതോടെ പരിപാടി വേഗം തീര്‍ത്ത് പോകുമെന്നും എന്നാലേ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ എന്നും മമ്മൂട്ടി പറഞ്ഞത് വൈറലായിരുന്നു.

2

മലയാള ചലച്ചിത്ര ലോകത്തെ അത്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു. നമ്മള്‍ ഇതേ രൂപത്തില്‍ മമ്മൂട്ടിയെ കാണാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി എന്നും ചെന്നിത്തല പറഞ്ഞു. വലിയ ആരവത്തോടെയാണ് ചെന്നിത്തലയുടെ വാക്കുകള്‍ ആള്‍ക്കൂട്ടം സ്വീകരിച്ചത്. ഹരിപ്പാടിനോട് എന്നും സ്‌നേഹം കാണിച്ചിട്ടുളള വ്യക്തിയാണ് മമ്മൂട്ടിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

3

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ ഉദ്ഘാടനത്തിന് മമ്മൂട്ടി വന്നുവെന്നും ആയിരക്കണക്കിന് ആളുകളെ സഹായിച്ച അദ്ദേഹത്തോട് ഒരിക്കലും മറക്കാനാകാത്ത നന്ദി ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. തന്റെ മകന്റെ വിവാഹത്തിന് ഒരു അമ്മാവന്റെ സ്ഥാനത്ത് നിന്ന് ആ വിവാഹം നടത്തിത്തന്ന വ്യക്തിയാണ് മമ്മൂട്ടി. വളരെ വ്യക്തിപരമായി വര്‍ഷങ്ങളുടെ ബന്ധമാണ് തങ്ങള്‍ തമ്മിലുളളത്, തന്റെ കുടുംബവുമായും ഉളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

4

രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ആലപ്പുഴ എംപി എഎം ആരിഫും പരിപാടിയിൽ പങ്കെടുത്തിരുന്നു. മമ്മൂട്ടിയെ കുറിച്ച് ആരിഫ് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വായിക്കാം: ' മലയാള സിനിമയുടെ മഹാ അത്ഭുതം, മലയാള സിനിമയുടെ നിത്യ യൗവനം... പത്മശ്രീ ഭരത് Dr.മമ്മൂട്ടി. പണ്ട് ഞാൻ അരൂരിൽ എംഎൽഎ ആയിരുന്നപ്പോൾ അരൂരും എഴുപുന്നയിലുമൊക്കെ ഷൂട്ടിംഗ് ഉള്ളപ്പോൾ മിക്കവാറും അദ്ദേഹത്തെ കാണുമായിരുന്നു. ഇപ്പോൾ വലിയൊരു ഇടവേളക്ക് ശേഷം കഴിഞ്ഞദിവസം ഹരിപ്പാട് വെഡ്‌ലാൻഡ്‌ വെഡിങ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് കണ്ടുമുട്ടിയത്‌.

5

ലക്ഷക്കണക്കിന് ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ തടിച്ച് കൂടിയത്. ഇന്നും മലയാളികളുടെ ഹൃദയത്തിൽ മമ്മൂക്കയെന്ന മഹാനടനുള്ള സ്ഥാനമാണ് ഇത് വിളിച്ചോതുന്നത്. കാണുമ്പോൾ കാണുമ്പോൾ ഓരോ വർഷവും പ്രായം കുറഞ്ഞ് വരുന്ന അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക. ഈ പ്രായത്തിലും അദ്ദേഹം ഒരു മടിയും കൂടാതെ വ്യത്യാസ്ത കഥാപാത്രങ്ങൾ ചെയ്യുന്നു. സുന്ദരിൽ സുന്ദരരനായ മമ്മൂക്കയ്ക്ക്‌ പെട്ടെന്ന് വില്ലനായും വികൃത മുഖത്തിന്‌ ഉടമയായും മാറാൻ ഒരു മടിയുമില്ല.

അവസാന കച്ചിത്തുരുമ്പെന്ന രീതിയിലാണ് ദിലീപിന്റെ ആ നീക്കം; ഒന്നും അറിയില്ല പോലും: ബൈജു കൊട്ടാരക്കരഅവസാന കച്ചിത്തുരുമ്പെന്ന രീതിയിലാണ് ദിലീപിന്റെ ആ നീക്കം; ഒന്നും അറിയില്ല പോലും: ബൈജു കൊട്ടാരക്കര

6

മൃഗയയിലെ വാറുണ്ണി ആകാനും അതുപോലെ പൊന്തൻമാടയിലെ പൊന്തൻമാട ആകാനും ഭാസ്കര പട്ടേലർ ആകാനും പാലേരി മാണിക്കത്തിലെ ഹാജ്യാരെന്ന വില്ലൻ കഥാപാത്രം ആകാനുമൊന്നും ഒരു മടിയുമില്ല. പുതിയ താരങ്ങളിൽ ഭൂരിഭാഗം പേരും ഒരേ ടൈപ്പ് മുഖവും ഒരേ ടൈപ്പ് അഭിനയവുമായി മാറുമ്പോഴാണ് മമ്മൂക്ക വ്യത്യാസ്ത ഭാഷരൂപങ്ങളിൽ വ്യത്യസ്ത ശൈലികളിൽ പുതു തലമുറയെ പോലും വെല്ലുവിളിക്കുന്ന അനിതരസാധരണമായ അഭിനയപാടവുമായി മലയാളി മനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്നത്. അത്കൊണ്ടാണ് മറ്റ് ആർക്കും ലഭിക്കാത്ത സ്വീകരണം മമ്മൂക്കയ്ക്ക് ലോക മലയാളികൾ നൽകുന്നത്.

മീരാ ജാസ്മിനും അന്യന്‍ ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ

7

ഇന്ത്യൻ സിനിമയിലെ തന്നെ ഈ അത്ഭുത പ്രതിഭാസം ഇനിയും ദീർഘനാൾ ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കട്ടെ. അത്പോലെ തന്നെയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും. ഏറ്റവും ഒടുവിലായി മമ്മൂക്ക ഏറ്റെടുത്തിരിക്കുന്നത്‌ ഒരുസാധാരണ ചലഞ്ച് അല്ല. സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുടങ്ങി പോയ കുട്ടികളെ പഠിപ്പിക്കാനുള്ള ദൗത്യം വിവിധ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് കാലത്ത് ഫോൺ ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ എത്തിച്ച് കൊടുക്കാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. മമ്മൂക്ക ജനഹൃദയങ്ങളിലെ ഉജ്വല താരമായി ഇനിയും ഇനിയും തിളങ്ങട്ടെ'.

Recommended Video

cmsvideo
തൂവെള്ള ഡ്രസ്സിൽ ഹരിപ്പാട് ഇളക്കിമറിച്ച് മമ്മൂക്ക | Oneindia Malayalam

English summary
'Mammootty was there as an uncle on my Son's wedding, it is a relationship of years', Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X