Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി കാണിച്ച മണ്ടത്തരം, ക്രെഡിബിളിറ്റി അതോടെ പോയി, ശിവസേന വിളിച്ചപ്പോൾ മുങ്ങി'; ശാന്തിവിള ദിനേശ്

കൊച്ചി: സിനിമാ താരങ്ങളും അവർ പിന്തുടരുന്ന രാഷ്ട്രീയത്തെ കുറിച്ചും പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ഇന്നത്തെ കാലത്ത് പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ലെന്നും മോഹൻലാലിനേയം ശ്രീനിവാസനേയും പോലെ ചുരുക്കം പേരെ ഉള്ളൂ ഏത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറയാത്തവരുള്ളൂവെന്നും ശാന്തിവിള പറയുന്നു. ലൈറ്റ് കാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയാണ് ശാന്തിവിളയുടെ പ്രതികണം. ഇടതുപക്ഷക്കാരനായ മമ്മൂട്ടി അടുത്തിടെ ഒരു ശിവസേന പരിപാടിക്ക് പോകാമെന്ന് ഏറ്റെന്നും ഇത് ഇടത് കേന്ദ്രങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമായെന്നുമല്ലാം വീഡിയോയിൽ ശാന്തിവിള പറയുന്നു. വാക്കുകളിലേക്ക്

1

'തന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് ഒരിക്കൽ പോലും പ്രേം നസീർ പറ‍ഞ്ഞിട്ടേയില്ല. കേരളത്തിലെ ഗതിവിഗതികളെല്ലാം ശ്രദ്ധിച്ച് നോക്കുന്ന ആളാണെങ്കിലും കേരളം ഇടുപക്ഷത്തിന് വളക്കൂറായ മണ്ണാണെന്ന് അറിയുന്നത് കൊണ്ടായിരിക്കാം അദ്ദേഹം ഒരിക്കൽ പോലും രാഷ്ട്രീയം പറഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ എം ജി ആർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും എൻ ടി ആർ തെലുങ്ക് ദേശം മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം അനങ്ങിയിരുന്നില്ല. പിന്നീട് സിനിമയൊക്കെ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് അദ്ദേഹത്തിന് തോന്നയെങ്കിലും വൈകിപോയി.

2


കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച ഏക മലയാള സിനിമാ താരം താനാണെന്ന് പരസ്യമായി പറഞ്ഞ നടനാണ് സുകുമാരൻ. സുകുമാരന് പിന്നാലെ മഹാരാജാസിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു മമ്മൂട്ടി സിനിമയിൽ എത്തുകയും വളരെ വലിയ നടനായി വളരുകയും ചെയ്തു. മമ്മൂട്ടിയുടെ വരവോടെ വീണ്ടും ഒരു ജനപ്രിയനായ നടനെ ഇടതുപക്ഷത്തിന് കിട്ടിയെന്ന് പറയാം. ഇടത് പക്ഷക്കാരകണം കലാകാരൻമാർ എന്ന് ചിന്തിച്ചവരായിരുന്നു ഒരിക്കൽ മലയാള സിനിമയിലെ കലാകാരൻമാർ.

3


ഇന്ത്യൻ രാഷ്ട്രീയം മാറി മറിഞ്ഞതോടെ ചിന്താഗതിയിലും വിള്ളൽ വീണു. നെടുമുടി വേണു, ഭരത് ഗോപി പോലുള്ള അരാഷ്ട്രീയവാദികൾ കലാരംഗത്ത് കലാരംഗത്ത് സ്ഥാനം ഉറപ്പിച്ചവരാണ്. അവരൊക്കെ അവിടെയും ഇവിടെയും തൊടാതെ രാഷ്ട്രീയം പറഞ്ഞവരാണ്. മൂകാംബികയിലെ കുറി തൊട്ട് ഇടത് പക്ഷത്തിന് വേണ്ടി പ്രചരയണത്തിന് ഇറങ്ങിയ ആളാണ് നടൻ മുരളി. തങ്ങളുടെ ആഗ്രഹങ്ങളും നിലപാടുകളും പരസ്യമാക്കിയ സുരേഷ് ഗോപി, ജഗതി, ജഗദീഷ് തുടങ്ങിയ കുറച്ച് താരങ്ങൾ വേറൊരു പക്ഷത്തും ഉണ്ടായിരുന്നു.

4


കോൺഗ്രസുകാരനായി തുടങ്ങി കമ്മ്യൂണിസ്റ്റുകാരനായി ഒടുവിൽ ബിജെപിയിൽ എത്തി രാജ്യസഭാ എംപിയായിരുന്ന ആളാണ് സുരേഷ് ഗോപി, കെ കരുണാകരന്റെ സപ്തത് ആഘോഷിക്കുമ്പോൾ അവിടുത്തെ മുഖ്യ കാർമികമായി നിന്നയാളാണ് സുരേഷ് ഗോപി. മലമ്പുഴയിൽ പാർട്ടിയുടെയോ അച്യുതാനന്ദന്റെയോ സമ്മതം വാങ്ങാതെ അദ്ദേഹത്തിന് വേണ്ടി വോട്ട് പ്രചരണത്തിന് ഇറങ്ങിയ ആളാണ്. ഇപ്പോൾ അദ്ദേഹം താൻ ബി ജെ പിക്കാരനാണ് ഹിന്ദുവാദിയാണെന്നൊക്കെ പരസ്യമായി തന്നെ സംസാരിക്കുന്നുണ്ട്. ഇപ്പോൾ അദ്ദേഹത്തെ ബി ജെ പി കോർ കമ്മിറ്റിയിലും എടുത്തു കഴിഞ്ഞു.

5

ജഗദീഷും ധർമജനുമെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികളായവരാണ്. രാജസേനനും ഭീമൻരഘുവുമെല്ലാം ബി ജെ പി ടിക്കറ്റിൽ മത്സരിച്ചവരാണ്. രണ്ട് തവണ കൊല്ലത്ത് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ മത്സരിച്ച് എം എൽ എ ആയ ആളാണ് മുകേഷ്. അച്ഛന്റെ പാതയിലൂടെ രാഷ്ട്രീയത്തിലെത്തി എം പിയായി എം എൽ എയായി മന്ത്രിയായി മാറിയ ആളാണ് ഗണേഷ് കുമാർ. ഇന്നത്തെ കാലത്ത് പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. പണ്ട് അങ്ങനെയല്ല, കമ്മ്യൂണിസ്റ്റുകാർ അല്ലാത്തവരാരും തങ്ങളുടെ രാഷ്ട്രീയം പറയില്ലായിരുന്നു. മോഹൻലാലിനേയം ശ്രീനിവാസനേയും പോലെ ചുരുക്കം പേരെ ഉള്ളൂ ഏത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പറയാത്തവർ.

6


നരേന്ദ്ര മോദിയെ കണ്ട് സമ്മാനം നൽകുകയും ജൻമഭൂമി പത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്ത് ഗണേഷ് കുമാറിന് വേണ്ടിയും ഇന്നസെന്റിന് വേണ്ടിയും പരസ്യമായി വോട്ട് തേടിയിറങ്ങിയ പ്രതിഭാസമാണ് മോഹൻലാൽ . അടുത്ത ബന്ധമുണ്ടായിട്ട് കൂടി ജഗദീഷിന് വേണ്ടിയോ ഭീമൻ രഘുവിന് വേണ്ടിയോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയില്ല. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം ഉണ്ടായിട്ട് കൂടി പോലും അദ്ദേഹത്തിന് വേണ്ടി വോട്ട് തേടി മോഹൻലാൽ ഇറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ മോഹൻലാൽ എവിടെയാണ് നിൽക്കുന്നതെന്ന് അറിയില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം എസ് എഫ് ഐക്കാരനായിരുന്നു.

7


മറുവശത്ത് മമ്മൂട്ടി എൽ കെ അദ്വാനിയുമായിട്ട് നല്ല ബന്ധമുള്ളയാളാണ്. അനധികൃത ഭൂമി കൈയ്യിൽ ഉണ്ടെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം നടത്താൻ അച്യുതാനന്ദൻ ആവശ്യപ്പെട്ടത് മുതൽ അച്യുതാനന്ദനെ ഇഷ്ടമില്ലാത്ത ആളാണ് മമ്മൂട്ടി. പിണറായി വിജയനുമായി നല്ല അടുപ്പമുള്ളയാളാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ ഗണേശോത്സവത്തിന് മമ്മൂട്ടിയൊരു മണ്ടത്തരം ചെയ്തു. എറണാകുളത്തുള്ള ശിവസേനക്കാർ അദ്ദേഹത്തെ കണ്ട് ഗണേശോത്സവത്തിന്റെ വിളക്ക് കൊളുത്താമോയെന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. തുടർന്ന് ശിവസേനക്കാർ ഫ്ലക്സ് വെച്ച് ആഘോഷമാക്കി. ഇത് കണ്ട പലരും മമ്മൂട്ടിയെ തലങ്ങും വിലങ്ങും വിളിച്ച് വിരട്ടുകയോ പരാതി പറയുകയോ ചെയ്തെന്ന് തോന്നുന്നു. ഇതോടെ സഹിക്കാൻ പറ്റാതെ മമ്മൂട്ടി ഗണേത്സോശവത്തിന് രണ്ടൂസം മുൻപ് ദുബായ്ക്ക് മുങ്ങി കളഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് മടങ്ങി വന്നത്.

8


എനിക്ക് ചടങ്ങിൽ വരാൻ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞാൽ തീർന്നേനെ പ്രശ്നം. എന്നാൽ ഇപ്പോൾ അവരുടെ ശത്രുത വാങ്ങിയിരിക്കുകയാണ്. മതേതരവാദികളായ ചിലർ നിങ്ങൾ ഈ പണി ചെയ്തത് ശരിയായില്ലാന്ന് വിളിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തീർച്ചയായും നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമില്ലെന്ന് തന്നെയായിരിക്കും. മമ്മൂട്ടിയെ വിശ്വസിച്ചിരുന്ന ഇടതുപക്ഷക്കാർക്ക് അദ്ദേഹത്തിന്റെ പ്രവൃത്തി തീർച്ചയായും അതൃപ്തി ഉണ്ടാക്കിക്കാണും. മമ്മൂട്ടി ഉണ്ടാക്കിയ ക്രൈഡിബിലിറ്റിയെ അദ്ദേഹം തന്നെ നശിപ്പിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്തത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+