17കാരിയെ നടുറോഡില്‍ കയറിപ്പിടിച്ചു!! പിന്നീട് നടന്നത്...ചോദ്യം ചെയ്യലില്‍ ആ സത്യം പുറത്ത്!!

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: നടുറോഡില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം. ആലപ്പുഴ ജില്ലാ കോടതിയുടെ റോഡില്‍ വച്ച് നട്ടുച്ചയ്ക്കാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നു വ്യക്തമായത്.

കുഞ്ഞ് തന്റേതല്ലെന്നു ഗള്‍ഫിലുള്ള ഭര്‍ത്താവ്!! ഡിഎന്‍എ ടെസ്റ്റ് വേണമെന്ന്..പക്ഷെ യുവതി ചെയ്ത ക്രൂരത!

ജര്‍മനിയില്‍ ഇളിഭ്യനായി മോദി; മെര്‍ക്കല്‍ വീണ്ടും അപമാനിച്ചു!! വീഡിയോ വൈറല്‍

 അറസ്റ്റ് ചെയ്യപ്പെട്ടത്

അറസ്റ്റ് ചെയ്യപ്പെട്ടത്

തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെമ്പകമംഗലം ഊരുകോണം മിനിവിലാസം വീട്ടില്‍ സതീഷിനെയാണ് (27) പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് പിടികൂടിയത്.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ബുധനാഴ്ച്ച ഉച്ചയോടെ കോടതിക്കു മുന്നിലുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ എതിരേ വന്ന സതീഷ് അപമര്യാദയായി പെരുമാറിയ ശേഷം പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

പെണ്‍കുട്ടി പതറിയില്ല

പെണ്‍കുട്ടി പതറിയില്ല

സതീഷിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പെണ്‍കുട്ടി പതറിയില്ല. പെണ്‍കുട്ടി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതോടെ സംഭവം സംഭവ കണ്ടു നിന്ന മറ്റൊരാള്‍ അവിടേക്കു വന്നു.

 പിടിച്ചുനിര്‍ത്തി

പിടിച്ചുനിര്‍ത്തി

ഇതിനിടെ സംഭവം പന്തിയല്ലെന്നു കണ്ട സതീഷ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയും പിന്നീടെത്തിയ ആളും ചേര്‍ന്ന് ഇയാളെ പിടിച്ചുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ക്രിമിനല്‍ കേസ് പ്രതി

ക്രിമിനല്‍ കേസ് പ്രതി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സതീഷെന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് പോലീസിനു മനസ്സിലായത്. ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയിട്ടു രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളൂ.

രണ്ടു പേര്‍ കൂടി

രണ്ടു പേര്‍ കൂടി

പെണ്‍കുട്ടിയെ ആക്രമിക്കുന്ന സമയത്തു രണ്ടു പേര്‍ കൂടി സതീഷിനൊപ്പമുണ്ടായിരുന്നു. ഇവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പ്രതിക്കൊപ്പം തിരുവനന്തപുരം ജയിലിലായിരുന്നു ഇവരുമെന്നു വ്യക്തമായിട്ടുണ്ട്.

ഇവര്‍ രക്ഷപ്പെട്ടു

ഇവര്‍ രക്ഷപ്പെട്ടു

സതീഷിനെ പെണ്‍കുട്ടി തടഞ്ഞുനിര്‍ത്തിയപ്പോള്‍ സംഭവം വഷളാവുമെന്ന് വ്യക്തമായതോടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

English summary
Man arrested in kerala who tried to molest a minor girl in public.
Please Wait while comments are loading...