തിരുവനന്തപുരത്ത് 167 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം : സ്കൂൾ കൊളേജ് പരിസരങ്ങളിൽ മയക്കുമരുന്നു ഗുളികകൾ വില്പന നടത്തിയിരുന്ന യുവാവിനെ പോലീല് പിടികൂടി. ഇയാളുടെ കൈയിൽ നിന്ന് മാരകമായ ലഹരിമരുന്നുകളായ നിട്രോസിപാം, നിട്രോവിറ്റ് ഗുളികകൾ പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പൗഡിക്കോണം സ്വദേശിയായ പൊടിയൻ എന്ന അരുണാണ് പിടിയിലായത്. ഇയാളിൽ നിന്ന് 167 ഗുളികകളാണ് കണ്ടെത്തിയത്. സ്‌കൂൾ, കോളേജ് കുട്ടികൾക്ക് മയക്കു മരുന്ന് ഗുളികകൾ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാളെന്നും കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് പറഞ്ഞു.

drugarrest

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വി.ജി. സുനിൽകുമാർ, ഏലിയാസ്‌റോയ്, വേണു നായർ, സിവിൽ എക്‌സൈസ് ഓഫീസർ മാരായടോണി, പ്രകാശ്, ശ്രീലാൽ, അഭിലാഷ്, മാനുവൽ എന്നിവരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്ത് ലഹരി ഗുളികകളുടെ ഉപയോഗം വർദ്ധിച്ചതായി അധികൃതർ പറയുന്നു. നിരവധി ക്രിമിനൽ സംഘങ്ങൾ ലഹരി ഗുളികകൾ വില്പന നടത്തുന്നുണ്ട്.ക്രിമിനലുകൾക്ക് പുറമെ, സ്‌കൂൾ വിദ്യാർത്ഥികളും ബിരുദധാരികളും ഐ ടി മേഖലയിലെ പ്രഫഷണലുകളും വരെ ലഹരി വസ്തുക്കളുടെ ശേഖരണവും വിപണനവുമായി ബന്ധപ്പെടുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
man arrested in thiruvanathapuram with drug tablets

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്