'കിണര്‍ ജീവിതം'...അയാള്‍ കിണറിനുള്ളില്‍ കഴിഞ്ഞത് മൂന്നു നാള്‍!! പിന്നീട് സംഭവിച്ചത്

  • Written By:
Subscribe to Oneindia Malayalam

ഉപ്പള: മൂന്നു ദിവസത്തോളം കിണറിനുള്ളില്‍ കുടങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. മാലിന്യം നിറഞ്ഞ കിണറിനകത്ത് കുടുങ്ങിക്കിടന്ന യുവാവിനു നാട്ടുകാരാണ് രക്ഷകരായത്. അന്യസംസ്ഥാന തൊഴിലാളിയാണ് മരണത്തോട് മല്ലിട്ടു കിണറിനുള്ളില്‍ കഴിഞ്ഞത്. നാട്ടുകാര്‍ ഇയാളെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1

ഉപ്പള റെയില്‍വേ പാതയ്ക്കു സമീപമുള്ള ആള്‍മറയില്ലാത്ത മാലിന്യം നിറഞ്ഞ കിണറ്റിലാണ് യുവാവ് വീണത്. കിണറില്‍ മരത്തിന്റെ വേരില്‍ പിടിച്ച് കഴുത്തോളം മുങ്ങിയ നിലയിലാണ് ഇയാള്‍ കാണപ്പെട്ടത്.

2

ദിവസങ്ങളോളം വെള്ളത്തില്‍ തന്നെ കഴിഞ്ഞതിനാല്‍ യുവാവിന്റെ ശരീരം മരവിച്ച നിലയിലായിരുന്നു. മൂന്നു ദിവസത്തോളം ഭക്ഷണമൊന്നും ലഭിക്കാത്തതിനാല്‍ യുവാവിനു സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല.

English summary
Man fall in well in kasargod.
Please Wait while comments are loading...