കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 14 വര്‍ഷം തടവ്

  • By Aswathi
Google Oneindia Malayalam News

മാനന്തവാടി: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക പീജനങ്ങള്‍ കേരളത്തില്‍ തുടരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ 14 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും നല്‍കണം. കല്‍പ്പറ്റ ജില്ലാ കോടതി ജഡ്ജി കെ ഭാസ്‌കരനാണ് വിധി പ്രഖ്യാപിച്ചത്. തരിയോട് കാവുമന്ദം സ്വദേശിയായ 42കാരനാണ് കേസിലെ പ്രതി.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി അടുത്തുള്ള തോട്ടത്തില്‍ തേങ്ങ പെറുക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയരുന്നത്രെ. പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നതിനിടെ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

rape

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പടിഞ്ഞാത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. പരാതി നല്‍കുമ്പോള്‍ പെണ്‍കിട്ടി ഗര്‍ഭിണിയായിരുന്നു. കേസ് നടക്കുന്നതിനിടെ കുട്ടി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തി. പരാതി സ്ഥിരീകരിക്കുന്നതായിരുന്ന പരിശോധനാ ഫലം.

ഇന്ത്യന്‍ ശിക്ഷാനിയമം 506(11) പ്രകാരം രണ്ടുവര്‍ഷം തടവും ആയിരം രൂപ പിഴയും കുട്ടികളെ പീഡിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം 14 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

English summary
A 42 year old man jailed for 14 year, for molested his minor daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X