കെജ്രിവാളിന് നേരെ മഷിയെറിഞ്ഞയാള്‍ എഎപിയില്‍
ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് നേരെ മഷിയെറിഞ്ഞയാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദില്ലി സ്വദേശിയായ നചികേത വാല്‍നേക്കര്‍ എന്നയാളാണ് കെജ്രിവാളിന് നേരെ മഷിയെറിഞ്ഞ് ഏകദേശം ആറ് മാസത്തിന് ശേഷം അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഇയാള്‍ കെജ്രിവാളിന് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രമുഖ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ജന സഭയില്‍ വെച്ചാണ് നചികേത ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നചികേതയെ പരിചയപ്പെടുത്തിക്കൊടുത്തു. ബി ജെ പിയുടെ കള്ളത്തരങ്ങള്‍ ആളുകള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ നചികേതയുടെ സാന്നിധ്യം ഉപകരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കെജ്രിവാളിന് നേരെ മഷിയെറിഞ്ഞ സംഭവത്തില്‍ ഇയാള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നേ തന്നെ ക്ഷമാപണം നടത്തിയിരുന്നു എന്നാണ് വിവരം. മഹാരാഷ്ട്ര സ്വദേശിയായ നചികേത ദില്ലിയിലാണ് ജോലി ചെയ്യുന്നത്. അണ്ണാ ഹസാരെയെ വിട്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനാണ് ഇയാള്‍ കെജ്രിവാളിന് നേരെ മഷിയാക്രമണം നടത്തിയത്.
2009 വരെ ഇയാള്‍ ബി ജെ പിയിലെ അംഗമായിരുന്നു. ബി ജെ പി പ്രവര്‍ത്തകനായിരുന്ന തന്നെ പാര്‍ട്ടി വഞ്ചിക്കുകയായിയിരുന്നു എന്ന് ആപ്പ് അണികളെ അഭിസംബോധന ചെയ്ത നചികേത പറഞ്ഞു. അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടത്. ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ അമ്മയാണ് തന്നോട് പറഞ്ഞതെന്നും നചികേത പറഞ്ഞു.












Click it and Unblock the Notifications