മാനസ കൊലപാതകം: ബീഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ടാക്‌സി ഡ്രൈവര്‍
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി രഖിലിന് തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാറാണ് ബീഹാറില്‍ വച്ച് കേരള പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം രണ്ടായി. രണ്ട് പേരും ബീഹാറില്‍ വച്ചാണ് പൊലീസിന്റെ പിടിയിലായത്. രഖിലിന് തോക്ക് വില്‍പ്പന നടത്തിയ 21കാരനായ സോനു എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബീഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പാറ്റ്‌നയില്‍ തോക്ക് വാങ്ങാന്‍ എത്തിയ രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഇപ്പോള്‍ അറസ്റ്റിലായ മനേഷ് കുമാറാണെന്ന് പൊലീസിന് വിവരം ലഭിച്ചത് സോനുവില്‍ നിന്നാണ്. ഒരു ടാക്‌സി ഡ്രൈവറാണ് തോക്ക് വാങ്ങാന്‍ സഹായിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളയും എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം ഏഞ്ചല്‍ തോമസ്; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസമാണ് തോക്ക് വില്‍പ്പന നടത്തിയ സോനുവിനെ പൊലീസ് പിടിച്ചത്. ബീഹാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അതിസാഹസികമായ ഓപ്പറേഷനിലൂടെയാണ് സോനു പിടിയിലായത്. സോനുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതോടെ ഇയാളുടെ സംഘം ചെറുത്തുനില്‍പ്പിന് ശ്രമിച്ചിരുന്നു. ബീഹാര്‍ പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സോനുവിനെ ബീഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് കേരള പൊലീസ് വാങ്ങിയിട്ടുണ്ട്.
ജൂലായ് 30ന് ആയിരുന്നു ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസ മാധവനെ സുഹൃത്ത് രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രഖിലും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ. മാനസ താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. മനസയുടെ മരണം ഉറപ്പ് വരുത്തിയ രഖിലും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
കേരള സാരിയില്‍ നാടന്‍ സുന്ദരിയായി നടി ലെന; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications