കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയുടെ പേര് മാറ്റാന്‍ മാണി സി കാപ്പന്‍; യുഡിഎഫിലെ ചില കാര്യങ്ങളില്‍ അതൃപ്തി

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് യുഡിഎഫിലെത്തിയത്. എന്‍സികെ എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. ഇത് മാറ്റാന്‍ ഒരുങ്ങുകയാണ് അദ്ദേഹമിപ്പോള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കാത്തതിനാലാണ് മാറ്റുന്നത്. രണ്ടു പേര് പുതിയതായി സമര്‍പ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പേരുകളാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയപ്പോഴും പാലായില്‍ മാണി സി കാപ്പന്‍ നേടിയ വിജയം ഏറെ ചര്‍ച്ചയായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

m

അതേസമയം, യുഡിഎഫിലെ ചില കാര്യങ്ങളിലുള്ള അതൃപ്തിയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞു. പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്ത രീതിയോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നും കാപ്പന്‍ പറഞ്ഞു. വിഡി സതീശന്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം മികച്ച നേതാവാണ്. എന്നാല്‍ തിരഞ്ഞെടുത്ത രീതിയോട് യോജിപ്പില്ല.

ആരാധനാലയങ്ങള്‍ എന്ന് തുറക്കും; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ... പലതിനും നമ്മള്‍ നിര്‍ബന്ധിതരായിആരാധനാലയങ്ങള്‍ എന്ന് തുറക്കും; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ... പലതിനും നമ്മള്‍ നിര്‍ബന്ധിതരായി

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോട് യോജിപ്പില്ല. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും മാണി സി കാപ്പന്‍ പറഞ്ഞു.

English summary
Mani C Kappan MLA's party name will be changed; He says not support the method VD Satheesan election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X