പെട്രോളിള്‍അളവില്‍ കൃത്രിമം; കല്ലാച്ചി പെട്രോള്‍ പമ്പില്‍ വാക്കേറ്റവും സംഘര്‍ഷവും

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പെട്രോള്‍ പമ്പില്‍ നിന്ന് വാങ്ങിയ പെട്രോളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കല്ലാച്ചി മല്‍സ്യ മാര്‍ക്കറ്റിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. അഞ്ച് ലിറ്ററിന്റെ കാനില്‍ വാങ്ങിയ പെട്രോളിന്റെ അളവില്‍ കൃത്രിമം കണ്ടതിനെ തുടര്‍ന്ന് ഉപഭോക്താവ് പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു.

petrol

കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് സ്ഥലത്തെത്തി പമ്പ് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഇന്ധനങ്ങളുടെ അളവില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് പരാതി വ്യാപകമാണ്.

English summary
manipulation in petrol quantity;protest in petrol pump
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്