കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷി ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മഞ്ജു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ സംരക്ഷണം ലക്ഷ്യമാക്കി സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ജെന്റര്‍ പാര്‍ക്ക് സംരംഭമായ ഷി ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ അടുത്തയാഴ്ച നിരത്തിലിറങ്ങുന്ന ഷി ടാക്‌സി പദ്ധതിക്ക് സന്നദ്ധസേവനവുമായാണ് മഞ്ജു പ്രചാരണത്തിനിറങ്ങുന്നത്.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് ഷി ടാക്‌സ് വരുന്നത്. സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന ടാക്‌സി ഓടിക്കുന്നതും ഒരു സ്ത്രീ തന്നെയായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി നവംബര്‍ 19ന് തലസ്ഥാന നഗരിയില്‍ സ്ത്രീകകളുടെ ഉടമസ്ഥയിലുള്ള 25 ടാക്‌സികള്‍ ഓടിത്തുടങ്ങും. പദ്ധതിയെ കുറിച്ച് മനസ്സിലാക്കിയ മഞ്ജു ഗുഡ് വില്‍ അംബാസിഡറാകാനുള്ള താത്പര്യം അറിയിക്കുകയായിരുന്നത്രെ.

Manju Warrier

അപരിചിതമായ നഗരങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തനിക്കും അറിയാവുന്നതാണ്. പെട്ടന്ന് സ്വീകരിക്കപ്പെടുന്ന പദ്ധതിയാണിതെന്നും പുരുഷ കേന്ദ്രീകൃതമായ മേഖലിയിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവന്ന ടാക്‌സി സര്‍വ്വീസിന് സന്നദ്ധരായ സ്ത്രീകളോട് തനിക്ക് ബഹുമാനമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഒറ്റയ്ക്കും കുടുംബ സമേതവും സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വ്വം യാത്ര ചെയ്യാന്‍ കഴിയാവുന്ന ടാക്‌സിയെ ടോള്‍ഫ്രീ നമ്പര്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്ന അലേര്‍ട്ട് സ്വിച്ച് അടക്കമുള്ള ക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും.

English summary
Popular actress-dancer Manju Warrier has been named the brand ambassador for the Kerala government-backed 'She Taxi' service owned and driven by women and meant for female travellers, to be launched next week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X