'വിവേചനമാണ് സർക്കാരിന് എൻഎസ്എസിനോട് ';' വലിയ പ്രത്യാഘാതം ഉണ്ടായേക്കും'' - ജി സുകുമാരൻ നായർ
'വിവേചനമാണ് സർക്കാരിന് എൻഎസ്എസിനോട് ';' വലിയ പ്രത്യാഘാതം ഉണ്ടായേക്കും'' - ജി സുകുമാരൻ നായർ
തിരുവനന്തപുരം: എൻ എസ് എസി നോട് കേരള സർക്കാരിന് വിവേചനമാണെന്ന് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രതികരിച്ചാണ് ജി. സുകുമാരന്‍ രംഗത്ത് എത്തിയത്.
പൊതു അവധി പ്രഖ്യാപിക്കണം എന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണ്. ഇതില്‍ എന്‍.എസ്.എസിന് കടുത്ത പ്രതിഷേധമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം.

145-ാം മന്നം ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിക്കവെയായിരുന്നു സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന് എന്‍.എസ്.എസിനോട് വിവേചനമാണെന്നും ഈ സമീപനം തിരുത്തിയില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :-
"മന്നം ജയന്തി ദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ കൂടി കൊണ്ടു വന്ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ആണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. എന്നാല്‍ പൊതു അവധി പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ എന്‍. എസ്. എസിനോട് വിവേചനം കാണിക്കുകയാണ്.
നിലവില്‍ മന്നം ജയന്തി ദിനത്തില്‍ നിയന്ത്രിത അവധിയാണുള്ളത്. ജനുവരി രണ്ടിനാണ് മന്നം ജയന്തി ആചരിക്കുന്നത്.
അതേസമയം, എന്‍.എസ്.എസ് മതേ തര സംഘടന ആണ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒരു പോലെ കാണുന്ന സംഘടന ആണ്. എല്ലാ സര്‍ക്കാരുകളുടെയും തെറ്റുകളെ എന്‍.എസ്.എസ് വിമര്‍ശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട് - സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍. എസ് .എസി നെ അവഗണിക്കുന്നവര്‍ ചില ഇടങ്ങളില്‍ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തി കാട്ടുന്നു. ഇത് ഇരട്ടത്താപ്പാണെന്ന് ജനം തിരിച്ചറിയും," സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും എന്‍. എസ് .എസിനോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനം ഉണ്ട് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications