കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് വധം: സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. മനോജ് വധത്തില്‍ പാര്‍ട്ടി നേരിട്ട് നടത്തുന്ന ഇടപെടലുകള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇത്.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്ന നിലപാടെടുക്കുന്നതാണ് ഉചിതം എന്നാണ് തീരുമാനം. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

CPM Flag

മനോജ് വധം സംബന്ധിച്ച് പിബിയില്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം പറയുന്നത്. പരസ്യ പ്രസ്താവനകള്‍ നടത്താതെ വീടുകള്‍ കയറി വിശദീകരണം നല്‍കാനാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

മനോജ് വധത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ വിഎസ് അച്യുതാനന്ദന്‍ പിന്തുണക്കുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയല്ലാതെ സര്‍ക്കാരിന് വേറെ എന്താണ് ചെയ്യാനാവുക എന്നാണ് വിഎസ് ചോദിച്ചത്.

ഇത് സര്‍ക്കാരിന്റെ കഴിവുകേടിനെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനമാണെന്നാണ് വിഎസിനെ പിന്തുണക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കെതിരെ വിഎസ് തുടങ്ങാനിരിക്കുന്ന പടയൊരുക്കത്തിന്റെ തുടക്കമാണെന്ന് എതിര്‍വിഭാഗം വിലയിരുത്തുന്നു.

മനോജ് വധക്കേസില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പി ജയരാജന്റെ മകനെതിരെ കേസെടുത്തപ്പോഴും വിഎസ് അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. ടിപി കേസില്‍ വിഎസ് സ്വീകരിച്ച നിലപാടുകള്‍ പലപ്പോഴും പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സാഹചര്യം അതല്ലെങ്കിലും വിഎസിന്റെ നിലപാടുകള്‍ മനോജ് വധക്കേസിലും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

English summary
Manoj Murder case: CPM will not counter CBI investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X