കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടി ബല്‍റാം പറഞ്ഞത് പോലെ മുഖ്യമന്ത്രിയുടേത് വെറും തള്ളാണോ? വൈറലായി കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ചിത്തിര ആട്ടപൂജയ്ക്കായി നടത തുറന്ന രണ്ട് ദിവസങ്ങളിലും സംഘര്‍ഷഭരിതമായിരുന്നു ശബരിമലയിലെ സാഹചര്യം. ശബരിമലയുടെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് പോലീസ് ആവര്‍ത്തിച്ചെങ്കിലും സന്നിധാനവും പരിസരവും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കീഴടക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

ദര്‍ശനത്തിന് എത്തിയ 53 കാരിയുടെ പ്രായത്തെ ചൊല്ലി പ്രതിഷേധകര്‍ അവര്‍ക്ക് നേരേയും ആക്രമം അഴിച്ചുവിട്ടു.ഇതിനിടെ ആര്എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്ക് ഉപയോഗിച്ച് പ്രതിഷേധകരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടത്തി.എന്നാല്‍ പോലീസ് നടപടികളെല്ലാം വ്യാപകമായ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനിടെ ശബരിമലയിലെ പോലീസ് ,സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയ യുവാവിന്‍റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മന്‍സൂര്‍ പരാമല്‍ എന്ന വ്യക്തിയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

 ശബരിമലയില്‍ എത്തിച്ചു

ശബരിമലയില്‍ എത്തിച്ചു

ഒന്നാമതായി വല്‍സന്‍ തില്ലങ്കേരിയെ ശബരിമലയില്‍ കയറാന്‍ അനുവധിച്ചു എന്നതിനെ പറ്റി പറയാം. ഇരുമുടിക്കെട്ടും കറുപ്പുമുടുത്ത് മല കയറുന്ന ആരെയും തടയാന്‍ സര്‍ക്കാറിന് യാതൊരു അവകാശവും ഇല്ലെന്നതാണ് സത്യം. അത് മനസ്സിലാക്കിയ സംഘപരിവാറുകാര്‍ സാധാരണ വര്‍ഷത്തില്‍ ശരാശരി ആയിരം പേരെത്തുന്ന ചിത്തിര ആട്ടത്തിരുനാളിന് ചുരുങ്ങിയത് പതിനായിരം പേരെയെങ്കിലും കറുപ്പുമുടുപ്പിച്ച് ശബരിമലയിലേക്ക് എത്തിച്ചിരുന്നു.

 എത്തിക്കൊണ്ടേയിരിക്കും

എത്തിക്കൊണ്ടേയിരിക്കും

വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ കുറേ നൊട്ടോറിയസ് ക്രിമിനലുകളെയും. കറുപ്പുടുത്ത് മല ചവിട്ടുന്ന ഒരാളെയും തടയാന്‍ സര്‍ക്കാറിന് അവകാശമില്ലാത്തത് കൊണ്ട് തന്നെ എല്ലാ സംഘപരിവാര്‍ ക്രിമിനലുകളും സന്നിധാനത്തെത്തി. അത് എങ്ങനെ തടഞ്ഞാലും എത്തിക്കൊണ്ടേയിരിക്കും.

 അടുത്ത പ്രശ്നം

അടുത്ത പ്രശ്നം

അവിടെ എത്തിയ വയലന്‍റ് ആയ ക്രിമിനല്‍ സംഘത്തെ എന്ത് ചെയ്യണം എന്നാണ് വേറൊരു പ്രശ്നം. ഇടുങ്ങിയ വഴികളും ചെങ്കുത്തൊയ കയറ്റങ്ങളും ചുറ്റും കാടും ഉള്ളൊരു ഇടുങ്ങിയ പ്രദേശത്ത് പതിനായിരത്തോളം വരുന്നവര്‍ക്കിടയിലേക്ക് പോലീസ് ചെറിയൊരു ലാത്തി വീശലോ മല്‍പ്പിടുത്തമോ നടത്തിയാല്‍ പോലും ചുരുങ്ങിയത് ആയിരം പേര്‍ മരിക്കും കുറച്ച് കാലം മുമ്പ് മകര ജ്യോതി കാലത്ത് ചെറിയൊരു തിരക്ക് ഉണ്ടായത് കൊണ്ട് മാത്രം മരിച്ചത് നൂറിലേറെ പേരാണെന്ന് ഓര്‍ക്കണം.

 സര്‍ക്കാരിനറിയാം

സര്‍ക്കാരിനറിയാം

അത് കൊണ്ട് സന്നിധാനം ഒരിക്കലും ഒരുകാലത്തും ചെറിയ തോതിലെങ്കിലുമുള്ളൊരു ബല പ്രയോഗം നടത്തുവാനുള്ള ഇടമേ അല്ല.അവിടെ അയ്യപ്പ വേഷത്തില്‍ കയറി കുഴപ്പമുണ്ടാക്കുന്ന സംഘികളെ അവിടുന്ന് നേരിടുകയെന്ന് പറഞ്ഞാല്‍ ആയിരങ്ങള്‍ മരിച്ച് വീഴുന്ന പണിയാണെന്ന് അര്‍ഥം. ഇത് വികാരം കൊള്ളുകയും പിണറായിയുടെ ചങ്കെണ്ണുന്ന സുടാപ്പികളേക്കാളും കൊങ്ങികളേക്കാളും നന്നായി സര്‍ക്കാറിന് അറിയാം.

 യുട്യൂബ് നോക്കാം

യുട്യൂബ് നോക്കാം

അത് കൊണ്ട് തന്നെയാണ് അവിടെ പോലീസ് സംയമനം പാലിച്ചതും. വയലന്‍റ് ആവുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അതിന്‍റെ നേതാക്കള്‍ക്ക് മെെക്ക് നല്‍കുന്ന പരിപാടി കലക്ട്രേറ്റ് മാര്‍ച്ചില്‍ പോലും പോലീസ് അവലംബിക്കുന്ന രീതിയാണ്. അത് ഇങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമായി ഒന്നുമില്ലെന്നത് വേറെ കാര്യം. സംശയമുള്ളവര്‍ക്ക് അത്യാവശ്യം കുഴപ്പമുണ്ടായ ഏതേലും കലക്ട്രേറ്റ് മാര്‍ച്ചിന്‍റെ വീഡിയോ യൂറ്റ്യൂബില്‍ എടുത്ത് നോക്കാം.

 അവസാനിച്ചോളും

അവസാനിച്ചോളും

അപ്പോള്‍ പിന്നെ മുഖ്യമന്ത്രി നാട് മുഴുവന്‍ വിധി നടപ്പിലാക്കുമെന്ന് പ്രസംഗിച്ച് നടക്കുന്നത് വെറും തള്ളാണെന്നാണോ..?ഇവിടെയാണ് പ്രശ്നമുള്ളത്. സന്നിധാനത്ത് ക്രിമിനലുകള്‍ കയറുന്നത് ഒരിക്കലും തടയാനില്ലെന്ന് മനസ്സിലായില്ലേ. അപ്പോള്‍ പിന്നെ ഒരു വഴിയേ ഉള്ളൂ. മലയില്‍ കയറി കുഴപ്പമുണ്ടാക്കുന്നവരെയൊന്നാകെ മല ഇറങ്ങിയ ശേഷം പൊക്കുകയും അത്യാവശ്യം കുഴപ്പമില്ലാത്ത വകുപ്പുകള്‍ ഓരോരുത്തരുടെയും പെരടിയില്‍ വെച്ച് കെട്ടിയും കൊടുത്താല്‍ സാവധാനം ഈ പ്രശ്നമുണ്ടാക്കല്‍ അവസാനിച്ച്കൊള്ളും.

 അറസ്റ്റ് ചെയ്യും

അറസ്റ്റ് ചെയ്യും

അത് തന്നെയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. നോക്കൂ ആദ്യ തവണ നട തുറന്നപ്പോള്‍ എത്രയോ കോടികളുടെ നഷ്ടമുണ്ടാക്കിയ മൂവായിരത്തിലധികം കലാപകാരികളുടെയെല്ലാം പേരില്‍ കേസെടുത്തതോടെ എന്തുണ്ടായി.? ഇത്തവണ പ്രശ്നം പാതി കണ്ട് കുറഞ്ഞു. ഇന്ന് നട അടക്കുന്നതോടെ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച ഓരോരുത്തരുടെതായി പോലീസ് വീട് കയറി അറസ്റ്റ് ചെയ്യല്‍ തുടങ്ങും.

 തടയാന്‍ വരില്ല

തടയാന്‍ വരില്ല

തുടര്‍ന്നുകൊണ്ടേയിരിക്കണം
ആവേശം കൊണ്ട് എടുത്ത് ചാടുന്ന അത്ര സുഖമുള്ള പരിപാടിയല്ല കേസ് നടത്തലെന്നതിനാല്‍ നല്ലൊരു വിഭാഗം സംഘികള്‍ പിന്നെ സ്ത്രീകളെ തടയാന്‍ വരില്ല.ഈ കലാപരിപാടി ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കണം.

 ആവശ്യമായി വരും

ആവശ്യമായി വരും

ഇതിനൊരു അവസാനമുണ്ടാവില്ലേ എന്നല്ലേ.? ലോകത്ത് ഒരു സാമൂഹ്യ മുന്നേറ്റവും ഫേസ്ബുക്ക് ഉപദേശകര്‍ പറയുന്ന പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലല്ല നടന്നിട്ടുള്ളത്. ഒരുവശത്ത് പിണറായി സര്‍ക്കാരും cpim ഉം മാത്രമുള്ള പ്രശ്നമാണിത്. മറുഭാഗത്ത് നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെയുണ്ട്.അത് കൊണ്ട് ഒരു ഭാഗത്ത് പോലീസ് നടപടിയും മറുഭാഗത്ത് ശക്തവും ആഴത്തിലുമുള്ള ബോധവല്‍ക്കരണവും ആവശ്യമായി വരും.

 ശ്രമം നടക്കുന്നുണ്ട്

ശ്രമം നടക്കുന്നുണ്ട്

ആ രണ്ട് പണികളും സര്‍ക്കാര്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്. ബൂത്ത് തലത്തില്‍ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രസംഗിക്കുന്ന വിധത്തില്‍ സംസ്ഥാനമൊട്ടാകെ സംഘിനെ തുറന്ന് കാട്ടാനും ഭരണഘടനയും കേരള നവോത്ഥാന പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നത് ഇടത് പക്ഷം മാത്രമാണ്. ക്ഷേത്ര പ്രവേശന വിളംബരം കഴിഞ്ഞ് നീണ്ട പതിമൂന് വര്‍ഷം കഴിഞ്ഞാണ് അവര്‍ണന്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് ഓര്‍ക്കണം.

 സങ്കടത്തിലാണ്

സങ്കടത്തിലാണ്

നവോത്ഥാനവും സാമൂഹ്യ മുന്നേറ്റവും സ്വിച്ചിട്ടാല്‍ ബള്‍ബ് കത്തുന്ന പോലെയുള്ള പരിപാടിയല്ലെന്ന് ചുരുക്കം.ശബരിമലയില്‍ ഒരു ലാത്തിച്ചാര്‍ജും വെടിവെപ്പും നടക്കാഞ്ഞതില്‍ സംഘികളേക്കാള്‍ മനസിന് വേദനയുള്ള കൂട്ടര്‍ സുടാപ്പികളും കൊങ്ങികളും ആണെന്ന് തോന്നുന്നു. എല്ലാവരും നല്ല സങ്കടത്തിലാണ്. സന്നിധാനത്ത് ഒരു വെടിവെപ്പ് നടത്താത്ത പിണറായി വിജയനെന്തൂട്ട് ഇരട്ട ചങ്കന്‍ എന്നാണ് ലെെന്‍.

 വേറെ പണിയുണ്ട്

വേറെ പണിയുണ്ട്

നിങ്ങള്‍ക്ക് യാതൊരു റോളുമില്ലാത്ത ഈ കളിയില്‍ ചുമ്മാ വള വള അടിച്ച് അടങ്ങി അവിടിരിക്ക്. ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. വരും കാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറി തുടങ്ങുന്നതോടെ ഈ നവോത്ഥാന മുന്നേറ്റം ഞങ്ങള്‍ മാത്രം ജയിച്ച കളിയായി മാറുന്നത് കാത്തിരുന്ന് കണ്ടോളൂ

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
mansoor paramal facebook post is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X