മാവോയിസ്റ്റുകളെ നേരിടാന്‍ ഇരട്ടച്ചങ്കന് ഭയം!! പിന്മാറാന്‍ നിര്‍ദേശം!! മലബാറില്‍ ആക്രമണ സാധ്യത!!

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുമ്പോഴും മാവോയിസ്റ്റുകളെ നേരിടുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. മാവോയിസ്റ്റുകള്‍ക്കായി ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് തിരച്ചില്‍ നടക്കുന്നത്.

കാളികാവ്: മലബാര്‍ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റു കള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിന്റെ പ്രതികാര നടപടികള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ കയറി തിരച്ചില്‍ നടത്തേണ്ടെന്നാണ് സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിന് നല്‍കിയിരിക്കുന്ന നിര്‍ദേശ. നിലമ്പൂര്‍ കാടുകളില്‍ തണ്ടര്‍ ബോള്‍ട്ട് പ്രത്യേക സംഘം മാവോയ്‌സ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

 കാടുകയറണ്ട

കാടുകയറണ്ട

മാവോയിസ്റ്റുകളുമായി ഇനിയൊരു ഏറ്റുമുട്ടലിന് അവസരം ഒരുക്കരുതെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനാല്‍ കാട്ടില്‍ കയറി മാവോയിസ്റ്റുകള്‍ക്കായി തിരിച്ചില്‍ നടത്തേണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. തണ്ടര്‍ ബോള്‍ട്ടിന്റെ പ്രത്യേക സംഘമായിരുന്നു മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

 തിരച്ചില്‍ വല്ലപ്പോഴും മാത്രം

തിരച്ചില്‍ വല്ലപ്പോഴും മാത്രം

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുമ്പോഴും മാവോയിസ്റ്റുകളെ നേരിടുന്നതില്‍ നിന്ന് പിന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. മാവോയിസ്റ്റുകള്‍ക്കായി ഇപ്പോള്‍ വല്ലപ്പോഴും മാത്രമാണ് തിരച്ചില്‍ നടക്കുന്നത്. ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നത് ഒരു മാസമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

 വീഴ്ച ഉണ്ടാകാന്‍ പാടില്ല

വീഴ്ച ഉണ്ടാകാന്‍ പാടില്ല

മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും ഉണ്ടാകാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതികള്‍ കേള്‍ക്കുമ്പോഴും കൈകൈര്യം ചെയ്യുമ്പോഴും ജാഗ്രത വേണമെന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ വീഴ്ച പോലും പര്‍വതീകരിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 പ്രത്യേക മാര്‍ഗ നിര്‍ദേശം

പ്രത്യേക മാര്‍ഗ നിര്‍ദേശം

മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലാകുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതില്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്.

 മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് വിവാദമായേക്കാവുന്ന സേനാ നീക്കങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. രഹസ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും ആദിവാസികളെ വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകാനാണ് നിര്‍ദേശം.

 രണ്ട് പേരെ വധിച്ചു

രണ്ട് പേരെ വധിച്ചു

കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് നിലമ്പൂര്‍ കരുളായി വനത്തില്‍ രണ്ട് മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വധിച്ചിരുന്നു. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസ്റ്റ് നേതാക്കളായ അജിത, കുപ്പു ദേവരാജ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവം ഏറെ വിവാദമായിരുന്നു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു പ്രധാന ആരോപണം. 30 പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട് സംഘമായിരുന്നു മാവോയിസ്റ്റുകളെ നേരിട്ടത്. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തംണ്ടര്‍ബോള്‍ട്ട് തിരിച്ചടിച്ചതെന്നായിരുന്നു വിവരം. മരിച്ച മാവോയിസ്റ്റുകളുടെ ശരീരത്തില്‍ 26 വെടിയുണ്ടകള്‍ ഏററിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+