വയനാട്ടില്‍ വീണ്ടും മാവോയിസിറ്റ് സാന്നിദ്ധ്യം; എല്ലാം ആയുധധാരികള്‍, വാരാഹിണി ദളം, തിരിച്ചടി ഉറപ്പ്?

  • By: Akshay
Subscribe to Oneindia Malayalam

നിലമ്പൂര്‍: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തുന്നത്. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്റ്റേറ്റിലെത്തിയത്.

മേപ്പാടി മുണ്ടക്കൈയിലുള്ള എസ്റ്റേറ്റിലാണ് ആയുധധാരികളായ അഞ്ചംഗ സംഘത്തെ കഴിഞ്ഞ ദിവസം കണ്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശഅഷമായിരുന്നു മാവേയിസ്റ്റുകളുടെ സന്ദര്‍ശനം ഉണ്ടായത്. എന്നാല്‍ പോലീസ് തിരച്ചില്‍ നടത്തിയപ്പോഴേക്കും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല.

 നിലമ്പൂര്‍ സംഭവത്തിനുള്ള തിരിച്ചടി

നിലമ്പൂര്‍ സംഭവത്തിനുള്ള തിരിച്ചടി

നിലമ്പൂര്‍ സംഭവത്തിനുളഅള തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തുടര്‍ച്ചയായി മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി ജനവാസ കേന്ദ്രത്തില്‍ ഏത്തുന്നത്.

 വാരാഹിണി എന്ന പേരില്‍ പുതിയ ദളം

വാരാഹിണി എന്ന പേരില്‍ പുതിയ ദളം

നിലമ്പൂര്‍ ഏറ്റുമുട്ടലിനുശേഷം കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തിയായ ട്രൈ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സിപിഐ മാവോയിസ്റ്റ് വാരാഹിണിയെന്ന പേരില്‍ പുതിയ ദളം രൂപീകരിച്ചിരുന്നു.

എത്തിയത്‌ സിപി മൊയ്തീന്റെ നേതൃത്വത്തില്‍

എത്തിയത്‌ സിപി മൊയ്തീന്റെ നേതൃത്വത്തില്‍

മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്‌റ്റേറ്റിലെത്തിയത്.

 വയനാട്ടില്‍ എത്തിയതില്‍ ഒരു സ്ത്രീയും

വയനാട്ടില്‍ എത്തിയതില്‍ ഒരു സ്ത്രീയും

ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. എസ്‌റ്റേറ്റിലെ ജീവനക്കാരാണ് മാവോയിസ്റ്റുകളെ കണ്ടത്.

 സ്വപ്‌ന പദ്ധതി

സ്വപ്‌ന പദ്ധതി

വരാഹിണി ദളം മാവോയിസ്റ്റുകളുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന് രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന ലഭിച്ചു.

 രഹസ്യ വിവരം

രഹസ്യ വിവരം

എട്ടുപേരാണ് പുതിയ ദളത്തിലുള്ളതെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 നിലവിലുള്ള ദളങ്ങള്‍

നിലവിലുള്ള ദളങ്ങള്‍

വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങള്‍ ചേര്‍ന്ന കബനി ദളം, നിലമ്പൂര്‍, തമിഴ്‌നാട്ടിലെഗൂഡല്ലൂര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങള്‍.

വാര്‍ത്തകള്‍ പെട്ടെന്ന് അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ പെട്ടെന്ന് അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കേരളത്തില്‍ മാവോയിസ്റ്റിന് ഒരു ദളം കൂടി; ഇനി പേടിക്കണം... തിരിച്ചടി ഉറപ്പ്!!!കൂടുതല്‍ വായിക്കാം

English summary
Maoist in Wayanad
Please Wait while comments are loading...