കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്ധതി പൂര്‍ത്തികരണം: മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനമായി മറയൂര്‍ പഞ്ചയത്ത്

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പൂര്‍ത്തികരണത്തില്‍ നൂറു ശതമാനം തുകയും ചെലവഴിച്ച് മറയൂര്‍ പഞ്ചായത്ത് .പഞ്ചായത്തീരാജ് സംവിധാനം കാല്‍നൂറ്റാണ്ട് പന്നിടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് ഏറ്റുവാങ്ങി.

വികസനഫണ്ടായി ലഭിച്ച 43831922 രൂപ പൂര്‍ണമായും പദ്ധതി വിഹിതമായി മറയൂര്‍ പഞ്ചായത്ത് ഉപയോഗിച്ചു. വീടുകളുടെ മെയിന്റനന്‍സ് ഫണ്ടായി 11331683 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഈ തുകയും പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ ഗ്രാമപഞ്ചായത്തിനു സാധിച്ചു.

 maryoor

പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്, വൃദ്ധര്‍ക്കുള്ള കമ്പിളി പുതപ്പുകള്‍, കാര്‍ഷിക മേഖലയുടെ വികസനത്തിനായി പ്രത്യേകം തയ്യാറാക്കിയ കനാലുകള്‍, യുവാക്കള്‍ക്കുള്ള ഒാേട്ടാറിക്ഷ, അംഗന്‍വാടികളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയത്. കൊലാലംപാറ, പട്ടം കോളനി, ആനക്കാല്‍പെട്ടി എന്നീ കനാലുകള്‍ ശ്രദ്ധേയമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു.

പണി പൂര്‍ത്തികരിക്കാനുണ്ടായിന്ന 21 വീടുകളുടെ നിര്‍ണമ്മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കാനും പഞ്ചായത്തിന് സാധിച്ചു.മറയൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍, വെള്ളക്കല്ലടി അംഗന്‍വാടിയുടെ നിര്‍മ്മാണം എിവ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിച്ചതും പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ത െമുിലെത്താന്‍ ഗ്രാമപഞ്ചായത്തിനെ സഹായിച്ചു. പുതിയ സാമ്പത്തിക വര്‍ഷവും മികച്ച രീതിയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുകയാണ് മറയൂര്‍ ഗ്രാമപഞ്ചായത്ത്.

English summary
maraur panchayth honored for best panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X