Get Updates
Get notified of breaking news, exclusive insights, and must-see stories!

15 വിവാഹങ്ങള്‍ ചെയ്ത തട്ടിപ്പുവീരന്‍,ഭാര്യമാരെ പറ്റിയ്ക്കുന്നത് സിനിമയെ വെല്ലുന്ന നുണക്കഥകള്‍ പറഞ്ഞ്

കിഴക്കമ്പലം: പതിനഞ്ചോളം വിവാഹങ്ങള്‍ നടത്തുകയും യുവതികളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത വിവാഹ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. സംസ്ഥാനത്ത് പലയിത്തും വിവാഹത്തട്ടിപ്പ് നടത്തിയ തൃശൂര്‍ ചാവക്കാട് ചാലിയില്‍ ഹനീഷ മുഹമ്മദ് (42) കൂട്ടാളിയായ കോഴിക്കോട് കടവൂര്‍ വട്ടക്കണ്ടി നൗഷാദ് (35) എന്നിവരാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.

കിഴക്കമ്പലത്ത് നിന്നും ഇയാള്‍ അടുത്തിടെ ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. യുവതിയില്‍ നിന്നും രണ്ട് ലക്ഷം രൂപയുമായി ഹനീഷ് മുങ്ങി. യുവതിയുടെ പരാതിയില്‍ കുന്നത്തുനാട് പൊലീസ് നടത്തിയ അന്വേഷണമാണ് വിവാഹത്തട്ടിപ്പ് വീരനെ കുടുക്കിയത്.

Wedding

പൊതുമരാമത്ത് വകുപ്പിലെ കരാറുകാരന്‍ എന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്. പ്രമുഖ പത്രങ്ങളിലൂടെയായിരുന്നു പരസ്യം നല്‍കിയിരുന്നത്. രണ്ടാം വിവാഹമാണെന്നും 30 വയസിന് മുകളില്‍ പ്രായമുള്ള യുവതികളുടെ രക്ഷകര്‍ത്തക്കള്‍ ബന്ധപ്പെടുക എന്നുപറഞ്ഞായിരുന്നു പരസ്യം. ഹനീഷിന്റെ വിവാഹത്തട്ടിപ്പിന് ഇരയായിവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളും ഉള്‍പ്പെടുന്നു.

സ്വര്‍ണം, പണം, കാര്‍ എന്നിവ ഇയാള്‍ സ്ത്രീകളില്‍ നിന്നും തട്ടിയെടുത്തു. ഭാര്യമാര്‍ക്ക് സംശയം തോന്നാതിരിയ്ക്കാന്‍ എല്ലദിവസവും വൈകുന്നേരം എല്ലാ ഭാര്യമാരേയും ഇയാള്‍ വിളിയ്ക്കുമായിരുന്നു. മൂന്ന് നാല് മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ ഭാര്യയ്ക്കും അരികിലെത്തും. പതിനഞ്ച് വിവാഹങ്ങള്‍ കഴിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+