• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബന്ധുവിന്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രിയെന്ന് പറയും, കെകെ ശൈലജയ്ക്ക് കത്തെഴുതി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കണ്ണൂരില്‍ മരിച്ചയാളുടെ പെന്‍ഷന്‍ സിപിഎം വനിതാ നേതാവ് തട്ടിയെടുത്തു എന്ന പരാതി പാര്‍ട്ടിയെ നാണക്കേടിലാക്കിയിരിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെപി സ്വപ്‌നയ്ക്ക് എതിരെ ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മരണപ്പെട്ട കൗസു നാരായണന്റെ 6100 രൂപ പെന്‍ഷന്‍ തട്ടിയെടുത്തു എന്നാണ് പരാതി. ആരോപണ വിധേയയായ സ്വപ്‌ന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ബന്ധുവാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ആരോപണം. വിഷയത്തില്‍ മന്ത്രിക്കെഴുതിയ കത്ത് മാത്യു കുഴല്‍നാടന്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ്. വായിക്കാം:

കത്ത് പരസ്യപ്പെടുത്തുന്നു

കത്ത് പരസ്യപ്പെടുത്തുന്നു

ബഹുമാനപ്പെട്ട മന്ത്രി കെ.കെ. ഷൈലജ ടീച്ചർക്ക്.. ഞാൻ കഴിഞ്ഞ ദിവസം താങ്കൾക്ക് എഴുതിയ കത്ത് പരസ്യപ്പെടുത്തുകയാണ്. കാരണം മറ്റൊന്നുമല്ല,കേരള സമൂഹം ആദരവോടെ കാണുന്ന മന്ത്രിയാണല്ലോ താങ്കൾ. ഏതൊരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചും അവരുടെ ധാർമികതയും സ്വഭാവസവിശേഷതയും ഇച്ഛാശക്തിയുമൊക്കെ അളക്കുന്ന ചില സന്ദർഭങ്ങൾ വന്നു ചേരും. ആ അവസരത്തിൽ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് ആ നേതാവിൻ്റെ കരുത്തും ആർജവവും അളക്കേണ്ടത്.

ക്രമക്കേടും തട്ടിപ്പും

ക്രമക്കേടും തട്ടിപ്പും

ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിവാദം അങ്ങയ്ക്ക് അറിവുള്ളതാണല്ലോ. ഒരു നിയമ വിദ്യാർഥി എന്ന നിലയിൽ ഞാൻ താങ്കൾക്കു മുന്നിൽ ഒരു വിഷയം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. അങ്ങ് കൈകാര്യം ചെയ്യുന്ന വകുപ്പാണല്ലോ സാമൂഹ്യക്ഷേം. ഈ വകുപ്പിന് കീഴിൽ വരുന്ന സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിലെ ക്രമക്കേടും തട്ടിപ്പും കേരള മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. തളർവാദം പിടിച്ച് മരിച്ച ഒരാളുടെ പേരിലുള്ള പെൻഷൻ, വ്യാജരേഖ ചമച്ച് സിപിഎം നേതാവ് സ്വന്തമാക്കിയിരിക്കുന്നു.

6,100 രൂപ വ്യാജ ഒപ്പിട്ട് തട്ടി

6,100 രൂപ വ്യാജ ഒപ്പിട്ട് തട്ടി

കണ്ണൂർ ഇരിട്ടി പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും അങ്ങയുടെ ബന്ധുവും പാർട്ടി നേതാവുമായ സ്വപ്‌നക്കെതിരേ മരിച്ച കൗസു തൊട്ടത്താന്റെ കുടുംബം പോലീസിന് പരാതി നൽകിയിരിക്കുകയാണ് . ആ പരാതിയുടെ പകർപ്പ് ഇതോടൊപ്പം പരസ്യപ്പെടുത്തുന്നു. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്‌ന തട്ടിയെടുത്തെന്നും, പിന്നാലെ അത് ആ കുടുംബത്തിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നു എന്നും ആണ് പരാതി.

കേസ് നൽകേണ്ടത്

കേസ് നൽകേണ്ടത്

തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് മരിച്ചത്. മരിച്ച വിവരം മാര്‍ച്ച് 20ന് മക്കള്‍ തന്നെ പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ പരാതിയും കേസും ഈ നിലയിൽ കോടതിയിൽ പോയാൽ എന്താവും സംഭവിക്കുക എന്നത് ഒരു അഭിഭാഷകനെന്ന നിലയിൽ തിരിച്ചറിയാൻ എനിക്കു വലിയ ബുദ്ധിമുട്ടില്ല. ഇതിൽ യഥാർഥത്തിൽ ചെയ്യേണ്ടത് പണം തട്ടലിനും വ്യാജ രേഖ ചമയ്ക്കലിനും ആൾമാറാട്ടത്തിനും കേസ് നൽകേണ്ടത് അങ്ങ് കൈയ്യാളുന്ന സാമൂഹ്യക്ഷേമ വകുപ്പ് തന്നെയാണ്. കാരണം, പണം നഷ്ട്ടപ്പെട്ടത് സാമൂഹ്യ ക്ഷേമ വകുപ്പിന്റെതാണ്.

ഇത് ഒരു പരീക്ഷണം

ഇത് ഒരു പരീക്ഷണം

അല്ലാതെ കൗസുവിൻ്റെ മക്കൾ പരാതി നൽകിയാൽ ആ കേസ് ദുർബലമാകുമെന്നു മാത്രമല്ല, അതിൽ ധാരാളം പഴുതുകളും വന്നു ചേരും. ഈ വിവരം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് കത്ത് പരസ്യപ്പെടുത്തുന്നത്. ഇത് പൊതുസമൂഹം അറിയേണ്ടതാണ്. ഭരണഘടനയും നിയമവുമനുസരിച്ച് ഭീതിയോ, പ്രീതിയോ, പക്ഷപാതമോ, വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ അങ്ങേയ്ക്ക് ഇത് ഒരു പരീക്ഷണമാണ്. ഈ വിഷയത്തോട് അങ്ങ് ഏതു വിധത്തിൽ പ്രതികരിക്കുമെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്.

ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രി

ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രി

മേൽ വിവരിച്ച പ്രകാരം സാമൂഹ്യക്ഷേമ വകുപ്പ്, തട്ടിപ്പു നടത്തിയ അങ്ങയുടെ ബന്ധുവിനെതിരേ പരാതി നൽകിയില്ലെങ്കിൽ അങ്ങയെ പൊതു സമൂഹം വിലയിരുത്തുന്നത് ബന്ധുവിൻ്റെ തട്ടിപ്പിനു കൂട്ടുനിന്ന മന്ത്രിയെന്ന നിലയിലാവും. പ്രളയ ഫണ്ട് തട്ടിച്ച ഏരിയ സെക്രട്ടറിയെ ഏതു വിധേനയും സംരക്ഷിക്കാൻ സി പി എം നേതാക്കളും ഭരണ സംവിധാനവും തത്രപ്പാട് നടത്തുന്ന സംഭവം നമുക്കു മുന്നിലുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒറ്റപ്പെട്ട ചില നല്ല നേതാക്കളുണ്ട് എന്ന് ചിന്തിക്കുന്നവർ ഈ വിഷയം ഒന്ന് ശ്രദ്ധയിൽ വെക്കണം. അങ്ങ് ഈ വിഷയത്തിൽ എന്ത് നടപടിയെടുക്കും എന്നറിയാൻ ഞാൻ കാത്തിരിക്കുന്നു.
എന്ന്,
ഡോ. മാത്യു കുഴൽനാടൻ
(കെ.പി.സി.സി. ജനറൽ സെക്രട്ടറി)

ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു

ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു

കൗസു തൊട്ടത്താന്റെ കുടുംബം പോലീസിന് പരാതി ഇങ്ങനെ: സർ, ഇരിട്ടി താലൂക്ക് വായ൦ പഞ്ചായത്തിൽ 15)൦ വാർഡ് അളപ്രയിൽ താമസിക്കുന്ന തോട്ടത്തിന് വീട്ടിൽ കൗസു എന്നവർ 2020 മാർച്ച് 19നു മരണപ്പെട്ടിരുന്നു.ഇവർ മരിച്ച വിവരും മാർച്ച് 20നു തന്നെ വായ൦ ഗ്രാമ പഞ്ചായത്തിൽ അറിയിക്കുകയും മാർച്ച് 30നു ഇരിട്ടി സപ്ലൈ ഓഫീസിൽ അറിയിച്ചു പേര് നീക്കും ചെയുകയും ചെയ്തിരുന്നു.എന്നാൽ ഏപ്രിൽ ആദ്യവാരം വിതരണ ചെയ്ത കർഷക തൊഴിലാളി പെൻഷൻ മരണപ്പെട്ട കൗസു ഒപ്പിട്ട വാങ്ങിച്ചതായി പെൻഷൻ വിതരണ ചെയ്ത ഇരിട്ടി റൂറൽ ബാങ്ക് കളക്ഷൻ ഏജൻറ് ശ്രീമതി സ്വപ്ന ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായി മനസിലാകുന്നു.

വീഴ്ച്ചയും ഭീഷണിയും

വീഴ്ച്ചയും ഭീഷണിയും

പെൻഷൻ വിതരണ ചെയുന്ന സമയത്തു ഫീൽഡ് സ്റ്റാഫ്നോടോപ്പ൦ അളപ്ര വാർഡ് മെമ്പർ കെ.കെ ലീല യുംഇരിട്ടി KSFE കളക്ഷൻ ഏജൻറ് കെ.പി സുരേഷയും ഈ പെൻഷൻ തുക അധികൃതമായി ഒപ്പിട്ട വാങ്ങിയതാണെന്നു അന്വേഷിച്ചപ്പോൾ മക്കൾ ആയ ഞങ്ങൾ വാങ്ങിയതായി വരുത്തിത്തീർക്കുവാൻ ശ്രമം നടക്കുകയാണ്. വായ൦ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ബാങ്കിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച്ചയും ഭീക്ഷണിയും വന്നിട്ടുണ്ട് , ആയതിനാൽ ഗുരുതരമായ ഇ ആൾമാറാട്ടത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിച്ചു, മേലിൽ ഇത്തരം കാര്യങ്ങൾ സ൦ഭവിക്കാതിരിക്കാൻ സർ ന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്നു വിനയപൂർവും അഭ്യർത്ഥിക്കുന്നു.

English summary
Mathew Kuzhalnadan publishes letter to KK Shailaja on fraud allegation against CPM leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X