കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഥികള്‍ മാത്യുവിന്റേത് തന്നെയോ? ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ വഴിത്തിരിവ്..

തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട മാത്യുവിന്റെത് എന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. അ്സ്ഥിക്കഷണങ്ങളാണ് പൊലീസ് പരിശോധനയില്‍ കണ്ടെടുത്തത്. ഇത് മാത്യുവിന്റേത് തന്നെയാണോ എന്നുറപ്പിക്കാനായിട്ടില്ല.

Google Oneindia Malayalam News

തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട പണമിടപാടുകാരന്‍ മാത്യുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയതായി കരുതുന്ന കെട്ടിടത്തിന്റെ പരിസരത്തു നിന്നുമാണ് ചില അസ്ഥിക്കഷണങ്ങള്‍ പൊലീസിന് ലഭിച്ചത്.

പരിശോധനയില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെ ആണോയെന്ന് ഉറപ്പിക്കാനായിട്ടില്ല. മനുഷ്യന്റെതാണെങ്കില്‍ അത് കൊല്ലപ്പെട്ട മാത്യുവിന്റെത് തന്നെയാണോ എന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തറ തുരന്ന് തെളിവെടുപ്പ്

തറ തുരന്ന് തെളിവെടുപ്പ്

ഇന്നലെ മുതല്‍ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. മാത്യുവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് പ്രതി അനീഷ് വെളിപ്പെടുത്തിയ കെട്ടിടത്തിന്റെ തറ തുരന്നായിരുന്നു പരിശോധന. 6 അടിയോളം താഴചയില്‍ തറ കുഴിച്ച് പരിശോധന നടത്തി. എന്നാല്‍ കെട്ടിടത്തിനടിയില്‍ നിന്നും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അസ്ഥികള്‍ ആരുടേത്?

അസ്ഥികള്‍ ആരുടേത്?

പ്രതി പറഞ്ഞ സംഭവസ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ നിന്നാണ് അസ്ഥിക്കഷണങ്ങള്‍ ലഭിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ അടിത്തറ മാന്തിയിട്ടും ഒന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പൊലീസ് തെരച്ചില്‍ സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചത്.

 കാലം മായ്ച്ച തെളിവുകള്‍

കാലം മായ്ച്ച തെളിവുകള്‍

8 വര്‍ഷം മുന്‍പ് സംഭവം നടന്ന സ്ഥലത്ത് ഇപ്പോളുള്ളത് കര്‍ട്ടന്‍ വില്‍ക്കുന്ന വലിയ കട ഉള്‍പ്പെടുന്ന കെട്ടിടമാണ്. അതുകൊണ്ടു തന്നെ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം കൃത്യമായി ചൂണ്ടിക്കാട്ടാന്‍ അനീഷിന് സാധിച്ചിരുന്നില്ല. കെട്ടിടം നിര്‍മ്മിച്ച എന്‍ജിനീയറെ വരുത്തിയാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്.

തെരച്ചില്‍ തുടരുന്നു

തെരച്ചില്‍ തുടരുന്നു

തെളിവുകള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും കേസിനെ അത് ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ കൊലപാതകക്കേസ് നിലനില്‍ക്കുമെന്നാണ് പൊലീസ് ഭാഷ്യം.

മറനീക്കിയ ദുരൂഹത

മറനീക്കിയ ദുരൂഹത

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മാത്യുവിനെ കൊലപ്പെടുത്തിയതാണെന്ന കള്ളനോട്ട് കേസ് പ്രതി അനീഷിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. പണമിടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടം വാങ്ങിയ പണം തിരിച്ച് നല്‍കാനാവാതെ വന്നതോടെ അനീഷ് സുഹൃത്ത് കൂടിയായ മാത്യുവിനെ കൊന്ന് തന്റെ കടയുടെ പിറകില്‍ കുഴിച്ചു മൂടുകയായിരുന്നു.

English summary
New turning in thalayolapparam mathew murder case. Few bones were found during the investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X