പാലായും പൂഞ്ഞാറും അടക്കം 8 സീറ്റുകള്‍ എല്‍ഡിഎഫിന്, കോട്ടയത്ത് എല്‍ഡിഎഫെന്ന് മാതൃഭൂമി സര്‍വേ
കോട്ടയം: ജോസ് കെ മാണി വന്നത് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് ഗുണകരമാകുമെന്ന സൂചനയുമായി മാതൃഭൂമി സര്‍വേ. കോട്ടയത്ത് പതിവില്‍ നിന്ന് വിഭിന്നമായി ഇത്തവണ കൂടുതല്‍ സീറ്റ് എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എട്ട് സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. കൂടുതല്‍ സീറ്റുകള്‍ നേടുന്നതോടെ എല്‍ഡിഎഫ് തുടര്‍ ഭരണ സാധ്യതയെയും കോട്ടയം ജില്ല ശക്തമാക്കും.

കോട്ടയത്ത് അട്ടിമറി
കോട്ടയം സീറ്റില്‍ ഇത്തവണ അട്ടിമറി നടക്കുമെന്ന് മാതൃഭൂമിയുടെ സര്‍വേ പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എല്‍ഡിഎഫിന്റെ കെ അനില്‍ കുമാര്‍ അട്ടിമറിക്കും. 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം മണ്ഡലം തിരുവഞ്ചൂര്‍ 2016ല്‍ വിജയിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് വന്‍ മുന്നേറ്റമാണ് ഇടതുപക്ഷം മണ്ഡലത്തില്‍ ഉണ്ടാക്കുന്നത്. വൈക്കത്ത് സിറ്റിംഗ് എംഎല്‍െ സികെ ആശ വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ഇത് സിപിഐയുടെ കൈവശമുള്ള സീറ്റാണ്. കഴിഞ്ഞ തവണ 24584 വോട്ടിനാണ് ആശ ഇവിടെ വന്‍ വിജയം നേടിയത്. സിആര്‍ സോനയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

പുതുപ്പള്ളിയില്‍ മാറ്റമില്ല
പുതുപ്പള്ളി മണ്ഡലത്തില്‍ അട്ടിമറിക്ക് യാതൊരു സാധ്യതയുമില്ല. ഉമ്മന്‍ ചാണ്ടി തന്നെ ഈ മണ്ഡലം നിലനിര്‍ത്തും. ജെയ്ക്ക് സി തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. ചങ്ങനാശ്ശേരിയിലും എല്‍ഡിഎഫ് തന്നെ വജിയിക്കും. ജോബ് മൈക്കിളാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വിജെ ലാലിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

പൂഞ്ഞാറില്‍ ജോസ് ഫാക്ടര്‍
ജോസിന്റെയും സിപിഎമ്മിന്റെയും കരുത്ത് ചേരുന്നതോടെ പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ വീഴ്ത്തുമെന്നാണ് സര്‍വേ പറയുന്നു. യുഡിഎഫിന്റെ ടോമി കല്ലാനി മൂന്നാം സ്ഥാനത്ത് എത്താനാണ് സാധ്യത. 2016ല്‍ സ്വതന്ത്രനായി നിന്ന് 27821 വോട്ടിന്റെ കരുത്തിലാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത്. അതാണ് ഇത്തവണ അട്ടിമറിക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി എന്‍ ജയരാജ് എല്‍ഡിഎഫിന് വേണ്ടി നിലനിര്‍ത്തും. ജോസഫ് വാഴയ്ക്കനെ പോലൊരു പ്രമുഖ സ്ഥാനാര്‍ത്ഥി ഇവിടെ പരാജയപ്പെടും. നേരത്തെ മൂവാറ്റുപുഴയില്‍ മത്സരിക്കാനായിരുന്നു വാഴയ്ക്കന്‍ ആഗ്രഹിച്ചിരുന്നത്.

പാലായില്‍ ജോസ്
കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്ന പാലായില്‍ ജോസ് കെ മാണി ജയിക്കുമെന്ന് സര്‍വേ പറയുന്നു. കെഎം മാണി 4703 വോട്ടിന് മാത്രം വിജയിച്ച മണ്ഡലം 2019ല്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫിനൊപ്പം നിന്ന് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാപ്പന്‍ യുഡിഎഫ് പക്ഷത്താണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നു. ഇത്തവണ ആ മികവ് കേരള കോണ്‍ഗ്രസ് ആവര്‍ത്തിക്കും. ഒപ്പം സിപിഎമ്മിന്റെ പിന്തുണയും ജോസിന് കരുത്താവും.

കടുത്തുരുത്തിയും ഏറ്റുമാനൂരും
കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെ സ്റ്റീഫന്‍ ജോര്‍ജ് വീഴ്ത്തുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് തന്നെ ഈ സീറ്റും പിടിക്കും. ഏറ്റുമാനൂര്‍ സീറ്റ് ലതികാ സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ്. ഇവിടെ ലതികയുടെ വിമത നീക്കം യുഡിഎഫിന് തിരിച്ചടിയാവും. വിഎന്‍ വാസവന്‍ മണ്ഡലം പിടിക്കും. പ്രിന്‍സ് ലൂക്കോസാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വേണ്ടി മത്സരിക്കുന്നത്. ലതികയെ കണ്ട് പ്രിന്‍സ് നേരത്തെ അനുനയ നീക്കമൊക്കെ നടത്തിയിരുന്നു.












Click it and Unblock the Notifications