മട്ടന്നൂർ അക്രമം; പരിക്കേറ്റ സിപിഎം പ്രവർത്തകർ അപകട നില തരണം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

മട്ടന്നൂര്‍: നെല്ലൂന്നിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു .നെല്ലൂന്നി അംഗന്‍വാടിക്ക് സമീപത്തെ പിസൂരജ്(26) പെരുമ്പച്ചാലിലെ പി .ജിതേഷ് (27) എന്നിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലുകള്‍ക്കു മാ ണ് ഇരുവര്‍ക്കും പരിക്ക്.ഇവർ അപകടനില തരണം ചെയ്തു.ജിതേഷിന് നെല്ലൂന്നി ഗ്രാമ ദീപം വായനശാലക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് വെട്ടേറ്റത്. സൂരജ് ന് നെല്ലൂന്നികളള് ഷാപ്പില്‍ വെച്ചാണ് വെട്ടേറ്റത്.

നാദാപുരം ഉപജില്ലാ കലോത്സവത്തിന് നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം ജിതേഷിനെ അക്രമിച്ചതിന് ശേഷം അര കിലോ മീറ്റര്‍ അകലെയുള്ള കള്ള് ഷോപ്പില്‍ കയറിയാണ് സൂരജിനെയും വെട്ടിയത്.സംഭവ സമയംകള്ള് ഷോപ്പില്‍ ഉണ്ടായിരുന്നവര്‍ അക്രമികളെ കണ്ട് ചിതറിയോടു ക യാ യി രു ന്നു. രക്ഷപ്പെടുന്നതിനിടെ അക്രമികള്‍ ഉപേക്ഷിച്ച ഒരു വാള്‍ പോലീസ് കണ്ടെ ടുത്തു.അക്രമികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ചതും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

mattanoorcpm1

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐഎ വി ജോണ്‍, എസ് ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.കഴിഞ്ഞ ദിവസം നെല്ലൂന്നിയില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി തകര്‍ത്തിരുന്നു. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആര്‍എസ് എസ് പവര്‍ത്തകരാണെന്ന് സിപിഎംആരോപിച്ചു. രണ്ട് മാസത്തോളമാ യി നെല്ലൂന്നിയില്‍ CPM BJP സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍്ക്കുന്ന സ്ഥലത്താണ് സപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

mattanoorcpm2

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mattannur attack; Injured cpm workers recovered from danger condition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്