വിടി ബല്‍റാം മാത്രമല്ല...എംബി രാജേഷിനും സോഷ്യല്‍ മീഡിയയുടെ കയ്യടി..ഇങ്ങനെ വേണം നേതാക്കള്‍..!

  • By: Anamika
Subscribe to Oneindia Malayalam

പാലക്കാട്: പൊതുവിദ്യാഭ്യാസം സംരക്ഷക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ വാതോരാതെ സംസാരിക്കുമെങ്കിലും സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ അവരത് മറക്കാറാണ് പതിവ്. സ്വന്തം മക്കളെ ചേര്‍ക്കാന്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മാത്രമേ തിരഞ്ഞെടുക്കൂ. നമ്മുടെ പൊതുവിദ്യാഭ്യാസം മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പ്രസംഗിച്ചത് അപ്പോള്‍ സൗകര്യപൂര്‍വ്വമങ്ങ് മറക്കും. ഇവിടെയാണ് എംബി രാജേഷും വിടി ബല്‍റാമും അടക്കമുള്ള യുവനേതാക്കള്‍ മാതൃകയാവുന്നത്. ഇരുവരും മക്കളെ ചേര്‍ത്തിരിക്കുന്നത് സ്വകാര്യ സ്‌കൂളുകളിലല്ല, മറിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലാണ്.

Read More: കേരളത്തെ ഒരു പാഠം പഠിപ്പിക്കാന്‍ സംഘികളുടെ നീക്കം...!!! മലയാളിയെ ക്ഷ..ണ്ണ..ബ്ബ...വരപ്പിക്കും...!!

rajesh

രാവിലെ തന്റെ മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തുവെന്നറിയിക്കാന്‍ വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് എംബി രാജേഷിന്റെ പോസ്റ്റും വന്നു. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൊണ്ടാണ് തന്റെ തീരുമാനമെന്ന് സിപിഎമ്മിന്റെ ഈ യുവനേതാവ് പറയുന്നു. എംബി രാജേഷിന്റെ കാര്യത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മകളെ ജാതിയും മതവും ചേര്‍ക്കാതെയാണ് എംപി സ്‌കൂളില്‍ ചേര്‍ത്തത്. സിപിഎമ്മിന്റെ തന്നെ ടിവി രാജേഷ് എംഎല്‍എയെ മകനെ സര്‍ക്കാര്‍ സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്. നേതാക്കളായാല്‍ ഇങ്ങനെ വേണമെന്നാണ് സോഷ്യല്‍ മീഡിയ കയ്യടിയോടെ പ്രതികരിക്കുന്നത്.

English summary
MB Rajesh's facebook post gets applauses in Social Media
Please Wait while comments are loading...