എംബിബിഎസ് പരീക്ഷാ ഫലം സ്വകാര്യ മെഡിക്കല്‍ കോളേജ് വെബ്‌സൈറ്റില്‍...!! ചോര്‍ന്നു..!!

  • By: Anamika
Subscribe to Oneindia Malayalam

കണ്ണൂര്‍: എംബിബിഎസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ സ്വകാര്യ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. പരീക്ഷാ ഫലം ചോര്‍ന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാ ഫലം പ്രഖ്യാപിക്കാനിരിക്കേയാണ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ സംസ്ഥാനത്തെ വന്‍കിയ സ്വകാര്യ മെഡിക്കല്‍ കോളേജ് വെബ്‌സൈറ്റിലാണ് കോളേജിന് വന്‍വിജയം എന്ന രീതിയില്‍ വിവരം പ്രത്യക്ഷപ്പെട്ടത്.

ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചി..!! പശു അമ്മയെങ്കില്‍ കോഴി സഹോദരി...! ഞെട്ടിച്ച് അലന്‍സിയര്‍...!

mbbs

പരീക്ഷാ ഫലം ചോര്‍ത്തിയെന്ന് കാണിച്ച് പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ആരോഗ്യ സര്‍വ്വകലാശാലയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്നാണ് ഫലം ചോര്‍ന്നതെന്നാണ് സൂചന. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച ആരോഗ്യ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പോലീസില്‍ പരാതി നല്‍കുമെന്ന് വ്യക്തമാക്കി. ഒന്നിലേറെ പരീക്ഷാ ഫലങ്ങള്‍ ചോര്‍ന്നതായി സൂചനയുണ്ട്.

English summary
MBBS exmination results leaked and got published in private Medical college website
Please Wait while comments are loading...