മാധ്യമ സംസ്‌കാരം പുനര്‍നിര്‍വ്വചിക്കപ്പെടണം: ഗൗരിദാസന്‍ നായര്‍
ഫറോക്ക്: വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ മാധ്യമ സംസ്‌കാരം പുനര്‍ നിര്‍വ്വചിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് വഴിമാറുമ്പോള്‍ നവ മാധ്യമങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. അതേസമയം ഇത്തരം വാര്‍ത്തകളുടെ വിശ്വസിനീയത ചേദ്യം ചെയ്യപ്പെടുന്നുമുണ്ട്. കൊളോണിയല്‍ ആധിപത്യം നിലനിന്നപ്പോഴും മാധ്യമ പ്രവര്‍ത്തകന്റെ ധര്‍മ്മം വെല്ലുവിളിയായി ഏറ്റെടുത്ത വ്യക്തിയായിരുു മുഹമമദ് അബ്ദുറഹിമാന്‍ സാഹിബ് എന്നും അദ്ദേഹം അനുസ്മരിച്ചു. ഫാറൂഖ് കോളേജില്‍ നടുന്ന വരുന്ന കേരളഹിസ്റ്ററി കോണ്‍ഗ്രസില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഗൗരിദാസന്‍ നായര്‍.
ചടങ്ങില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയരക്റ്റര്‍ വി. കോര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം. ഗോവിന്ദന്‍ അനുസ്മരണ പ്രഭാഷണം ഡോ. എം.എം. ബഷീറും കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം അനുസ്മരണ പ്രഭാഷണം ഹൈദരബാദ് സര്‍വ്വകലാശാലയിലെ പ്രൊഫ. എം.ടി. അന്‍സാരിയും നിര്‍വ്വഹിച്ചു.

ഫാറൂഖ് കോളേജില്‍ നടുന്ന വരുന്ന കേരളഹിസ്റ്ററി കോഗ്രസ് മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍ നായര്‍ സംസാരിക്കുന്നു
ഗവേഷകരും വിദ്യാര്‍ത്ഥികളുടെയും വിവിധ പ്രബന്ധാവതരണങ്ങള്‍ നടന്നു. കേരള ഇസ്ലാമിക സമൂഹത്തിന്റെ ചരിത്രം എന്ന ശീര്‍ഷകത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പ്രൊഫ. രാഘവ വാര്യര്‍, ഡോ. വി. കുഞ്ഞാലി, പ്രൊഫ. ടി. ജമാല്‍ മൂഹമ്മദ്, ഡോ. ഹുസ്സൈന്‍ രണ്ടത്താണി, നതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥി ഒ. അബ്ദുല്‍ റഊഫ് എന്നിവര്‍ പങ്കെടുത്തു. ഡോ. പി.പി. അബ്ദുറസാക്ക് മോഡറേറ്ററായിരുു. വൈകിട്ട് നടന്ന സ്‌പെഷ്യല്‍ എരുഡേറ്റ് ലക്.ചര്‍ ഡോ. കേശവന്‍ വെളുത്താട്ട് നിര്‍വ്വഹിച്ചു. പെനിസില്‍ വാനിയ യൂനിവേഴ്‌സിറ്റി പ്രൊഫ. ദാവൂദ് അലി അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഒരുക്കിയിരുന്നു.












Click it and Unblock the Notifications