കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യ അട്ടിമറികൾക്കു പോലും സാധൂകരണം നൽകുന്ന നിലപാടാണു മാധ്യമങ്ങൾക്ക്: എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ ആർപ്പുവിളി സംഘമായി മാറുന്നുവെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തോക്കിനും തുറുങ്കിനുമിടയിലുള്ള സ്വാതന്ത്ര്യമായി രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം മാറുന്നതായും മന്ത്രി പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് 'മാധ്യമം - പത്രപ്രവർത്തനം മാറുന്ന വാർത്താ ലോകം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് പോലുള്ള പരിപാടിയല്ല എനിക്ക് വേണ്ടത്; കാരണങ്ങള്‍ നിരത്തി സന്തോഷ് ജോർജ് കുളങ്ങരബിഗ് ബോസ് പോലുള്ള പരിപാടിയല്ല എനിക്ക് വേണ്ടത്; കാരണങ്ങള്‍ നിരത്തി സന്തോഷ് ജോർജ് കുളങ്ങര

ജനാധിപത്യ അട്ടിമറികൾക്കു പോലും സാധൂകരണം നൽകുന്ന നിലപാടാണു മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. പ്രധാന ദേശീയവിഷയങ്ങളിലേക്കു ജനശ്രദ്ധ എത്തിക്കാൻ സംസ്ഥാനത്തെ മാധ്യമങ്ങളും ജാഗ്രത കാണിക്കുന്നില്ല. പകരം പുരോഗമനപരമായ പല ആശയങ്ങളോടും എതിരു നിൽക്കുന്നതായും മന്ത്രി പറഞ്ഞു.

thrithala-mbrajesh

മാധ്യമ പ്രവർത്തനം പലപ്പോഴും ലെയ്സൺ വർക്കായി മാറുകയാണെന്ന് എഴുത്തുകാരനും ഓപ്പൺ മാസിക എക്സിക്യൂട്ടീവ് എഡിറ്ററുമായ എൻ.പി ഉല്ലേഖ് അഭിപ്രായപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾക്കു നേരെയുള്ള കടന്നാക്രമണം സമൂഹത്തിന് എത്രത്തോളം ഗുണകരമാണെന്ന് ചിന്തിക്കേണ്ടതുണ്ടെന്നു മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ അരുൺ കുമാർ മോഡറേറ്റർ ആയ ചർച്ചയിൽ കെ.പി. മോഹനൻ എം.എൽ.എ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു എന്നിവരും പങ്കെടുത്തു.

അതേസമയം, മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാർപോലും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എഴുത്തിനോടുള്ള വിമർശനം വ്യക്തിപരമായ അധിക്ഷേപങ്ങൾക്കു വഴിവയ്ക്കരുതെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എൻ നൗഫലുമായി എഴുത്ത് അനുഭവങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു അവർ. വായനക്കാർ എല്ലാവരും സമാനഹൃദയർ അല്ല.

Hair Care: ചപ്പാത്തിയുണ്ടാക്കാന്‍ മാത്രമല്ല ഗോതമ്പ് പൊടി, മുടി വളരാനും താരനകറ്റാനും അത്യുത്തമം

എഴുത്തിൽ വിമർശനം അനിവാര്യമാണ്. എന്നാൽ ഇത് അതിരുകടക്കുന്നതായാണ് പലപ്പോഴും കാണുന്നത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകൾ വരുന്നതിനെ നിന്ദയോടെയാണു പൊതുസമൂഹം നോക്കികാണുന്നത്. സോഷ്യൽ മീഡിയ എഴുത്തിന് ഗുണവും ദോഷവുമുണ്ട്. എഡിറ്റർ ഇല്ല എന്നതാണ് ഇതിന്റെ പോരായ്മ. വലിയൊരു സ്പേസ് ആണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ എഴുത്തുകാർക്ക് ലഭിക്കുന്നതെന്നും ദീപ നിശാന്ത് ചൂണ്ടിക്കാട്ടി.

അതേസമയം, പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ വൈവിധ്യംകൊണ്ടു ശ്രദ്ധേയമായി മാറുകയാണ് പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. വിവിധ മേഖലകളിലെ എഴുത്തുകാരുടെ 16 പുസ്തകങ്ങൾ ആദ്യ ദിനം പ്രകാശനം ചെയ്തു.
പ്രവാസി എഴുത്തുകാരി കമർബാനു വലിയകത്തിന്റെ 'ഗുൽമോഹറിതളുകൾ', 'പ്രണയഭാഷ' എന്നിങ്ങനെ രണ്ട് കൃതികളാണ് പുസ്തകോത്സവത്തിൽ ആദ്യമായി പ്രകാശനം ചെയ്തത്. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു. ആറ് ഭൂഖണ്ഡങ്ങളിലെ 18 രാജ്യങ്ങളിലെ എഴുത്തുകാരുടെ കഥകൾ ചേർന്ന 'ദേശാന്തര മലയാള കഥകൾ' എന്ന പുസ്തകവും ആദ്യ ദിനം പ്രകാശനം ചെയ്തു.

എം.ഒ രഘുനാഥ് എഡിറ്റ് ചെയ്യ്ത പുസ്തകം സ്പീക്കർ എ.എൻ ഷംസീറാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരൻ ബെന്യാമിൻ പുസ്തകം സ്വീകരിച്ചു. ഡോ.എസ് കൃഷ്ണൻ എഴുതിയ 'മനോരോഗവും പൗരാവകാശങ്ങളും', ഗോപിനാഥ് മുതുകാട് എഴുതിയ 'മാജിക്കൽ മിസ്റ്റ് ഓഫ് മെമ്മറീസ്' എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. വി.സി അബൂബക്കർ എഡിറ്റ് ചെയ്ത 'എം.ടി.എം അഹമ്മദ് കുരിക്കൾ' എന്ന പുസ്തകം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രകാശനം നിർവ്വഹിച്ചപ്പോൾ ടി.വി. അബ്ദുറഹ്‌മാൻ കുട്ടി എഴുതിയ 'പൊന്നാനി താലൂക്ക് മുസ്ലിം ലീഗ്/ വി.പി.സി തങ്ങൾ' എന്ന പുസ്തകം പി.കെ ബഷീർ എം.എൽ.എ പ്രകാശനം ചെയ്തു. സയ്ദ് അഷ്‌റഫ്, അബ്ദുൽ ബാരി എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത 'ഇമാജിൻഡ് നാഷണലിസം' എന്ന പുസ്തകവും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നിയമസഭാ സെക്രട്ടറി എ.എം ബഷീർ എഴുതിയ 'തെമിസ്' എന്ന കൃതിയും പ്രകാശനം ചെയ്തു.

English summary
Media has a stance that gives validation even to democratic coups: MB Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X