Get Updates
Get notified of breaking news, exclusive insights, and must-see stories!

"നിങ്ങളുടെ അബദ്ധങ്ങള്‍ കേട്ടിരിക്കാനുള്ള സഹിഷ്ണുത ഇല്ല" ശോഭ സുരേന്ദ്രനെ പറപ്പിച്ച് അവതാരകന്‍! വീഡിയോ

Recommended Video

cmsvideo
    ശോഭ സുരേന്ദ്രനെ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിച്ച് അവതാരകന്‍ | OneIndia Malayalam

    ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്. അതില്‍ ഒന്നായിരുന്നു സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെടുത്തത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നതായിരുന്നു. ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ കുറിച്ച് ബിജെപിയും സംഘപരിവാറും ഇപ്പോഴും ഈ നുണ ആവര്‍ത്തിക്കുകയാണ്.

    എന്നാല്‍ ഈ വാദവുമായി ചാനല്‍ ചര്‍ച്ചയില്‍ എത്തിയാല്‍ എന്താകും സ്ഥിതി. പൊളിച്ച് കൈയ്യില്‍ കൊടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. എന്തായാലും പിണറായി സര്‍ക്കാരാണ് കോടതി വിധി നേടിയെടുത്തതെന്ന വാദവുമായി മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പറപ്പിച്ചിരിക്കുകയാണ് അവതാരകന്‍ നിഷാദ് റാവുത്തര്‍. സ്ത്രീകൾക്ക് സൗകര്യം ഒരുക്കണമെന്ന ഹൈക്കോടതി വിധി കൂടി പുറത്തു വന്ന സാഹചര്യത്തിൽ 'കോടതികൾ പറഞ്ഞാൽ തിരുത്തുമോ' എന്ന തലക്കെട്ടിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം.

     വാക്ക് തര്‍ക്കം

    വാക്ക് തര്‍ക്കം

    സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതിവിധിക്കു പിന്നാലെയുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ദർശനത്തിന് വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് തന്നെയാണ് ഹൈക്കോടതിയും വിധിച്ചത്. വിധിയുടെ പശ്ചാത്തലത്തില്‍ നവംബര്‍ അഞ്ചിന് ചിത്തിര ആട്ടപൂജയ്ക്കായി നടതുറക്കാനിരിക്കെ എന്താകും ബിജെപി നിലപാടെന്നായിരുന്നു ചാനല്‍ അവതാരകന്‍റെ ചോദ്യം.

     ശബരിമല സന്നിധിയില്‍

    ശബരിമല സന്നിധിയില്‍

    പ്രത്യേകിച്ച് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നടപ്പാക്കാന്‍ കഴിയുന്ന വിധിയെ കോടതി പുറപ്പെടുവിക്കാവൂ എന്ന് പറഞ്ഞ സാഹചര്യത്തില്‍ എന്നും അവതാരകന്‍ ചോദിച്ചു. എന്നാല്‍ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമായി പറഞ്ഞ് കഴിഞ്ഞു. വരുന്ന അഞ്ചിനും ആറിനുമായി ബിജെപിയുടെ സകല പ്രവര്‍ത്തകരും നേതാക്കളും നവംബര്‍ അഞ്ചിന് ശബരമല സന്നിധിയിലും പമ്പയിലും നിലയ്ക്കലും ഉണ്ടാകും എനായിരുന്നു ശോഭാ സുരേന്ദ്രന്‍റെ മറുപടി.

     മാധ്യമപ്രവര്‍ത്തകരും

    മാധ്യമപ്രവര്‍ത്തകരും

    അങ്ങനെയെങ്കില്‍ കോടതി വിധി നടപ്പാക്കാന്‍ ബിജെപി അനുവദിക്കില്ലെന്നല്ലേഎന്നായി അവതാരകന്‍. ഇതോടെ സുപ്രീം കോടതിയുടെ വിധിയെ തടയുമോയെന്നല്ലേ നിങ്ങള്‍ ഉദ്ദേശിച്ചത്, നിങ്ങളുടെ ചോദ്യത്തില്‍ നിന്നും മനസിലാക്കേണ്ടത് ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ പിണറായി പോലീസിനോടൊപ്പം മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നാണ് മനസിലാക്കേണ്ടതെന്നായി ശോഭയുടെ മറുപടി.

     അവതാരകന്‍റെ ചോദ്യം

    അവതാരകന്‍റെ ചോദ്യം

    പിന്നാലെ ആരൊക്കെ അണിനിരന്നാലും എത്ര പോലീസിനെ വിന്യസിച്ചാലും സ്ത്രീകളെ കയറ്റിവിടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ കോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നില്ല എന്നായി അവതാരകന്‍.ഭരണഘടന മുന്‍നിര്‍ത്തിയുള്ള വിധിയെ തടയുമെന്നല്ലേ നിലപാടെന്നും അവതരാകന്‍ ചോദിച്ചു.

     പിണറായി വിജയന്‍

    പിണറായി വിജയന്‍

    എന്നാല്‍ കോടതി വിധിയെന്നത് ആത്യന്തികമായിട്ടുള്ള വിധിയല്ല എന്നും ശബരിമലയില്‍ വിധി നടപ്പാക്കാന്‍ എന്തിനാണ് പിണറായി സര്‍ക്കാരിന് ഇത്ര തിടുക്കമെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. ദേവസ്വം മുന്‍ മന്ത്രി ജി സുധാകരനും സംസ്ഥാന സര്‍ക്കാരും ഇടപെട്ടാണ് സ്ത്രീപ്രവേശനം സംബന്ധിച്ച വിധി സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്തത് എന്നായി ശോഭാ സുരേന്ദ്രന്‍.

     തിരിച്ചടിച്ചു

    തിരിച്ചടിച്ചു

    ഇതോടെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഭരണഘടനയെ മുന്‍നിര്‍ത്തിയാണെന്നുളള പ്രാഥമിക ധാരണയെങ്കിലും ഓരോ ബിജെപി പ്രവര്‍ത്തകനും വേണമെന്ന് അവതാരകന്‍ പ്രതികരിച്ചു. അല്ലാതെ പിണറായി വിജയന്‍ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജി ദീപക് മിശ്ര എടുത്ത് കൊടുത്തതല്ല ഈ വിധിയെന്നും അവതാരകന്‍ തിരിച്ചടിച്ചു.

     കുഴലൂത്തുകാര്‍

    കുഴലൂത്തുകാര്‍

    ഇത്തരം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന പരിപ്പ് കേരളത്തില്‍ വേവില്ലെന്നും അവതാരകന്‍ പറഞ്ഞു. എന്നാല്‍ മീഡിയ വണ്‍ ചാനലും അവതാരകനും പിണറായി വിജയന്‍റെ കുഴലൂത്തുകാരാണെന്നും വിഷയത്തില്‍ നിഷ്പപക്ഷമായി ഇടപെടേണ്ട അവതാരകന് അസഹിഷ്ണുതയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

     സഹിഷ്ണുത

    സഹിഷ്ണുത

    ഇതോടെ തന്‍റെ നിക്ഷപക്ഷതയെ കുറിച്ച് താങ്കള്‍ എന്തൊക്കെ വാദിച്ചാലും വിഷയമില്ലെന്നും എത്ര പറഞ്ഞാലും അബദ്ധങഅങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ടിരിക്കാന്‍ തനിത്ത് സഹിഷ്ണുത ഇല്ലെന്നും അവതാരകന്‍ പറഞ്ഞു.

     പ്രാഥമിക വിവരം

    പ്രാഥമിക വിവരം

    ഇന്ത്യൻ നിയമവ്യവസ്ഥയെ കുറിച്ചോ, ഭരണഘടനയെ കുറിച്ചോ പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്ത ഒരാളെ പോലെയാണ് ശോഭ സുരേന്ദ്രൻ പ്രതികരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരും പ്രതികരിച്ചു.

    വീഡിയോ

    ചാനല്‍ ചര്‍ച്ചയുടെ വീഡിയോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+