ഷൂട്ടിംഗിനിടെ തല കറങ്ങി വീണു, നടി ചാർമിളയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂർ: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നടി ചാർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനിൽ വച്ചാണ് ചാർമിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മോദി കാണാതിരുന്ന ആലപ്പുഴയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം! ലോകത്തെ 5 നഗരങ്ങളിൽ കിഴക്കിന്റെ വെനീസും

ചോരചെങ്കൊടി കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചു! കോൺഗ്രസുകാരനെ സിപിഎം പ്രവർത്തകർ പഞ്ഞിക്കിട്ടു...

വാളൂരിലെ ലൊക്കേഷനിൽ ഷൂട്ടിംഗ് നടക്കുന്നതിനിടെ ചാർമിള തലകറങ്ങി വീണുവെന്നാണ് കൈരളി ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്ന് ചാർമിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാർമിള ആശുപത്രിയിൽ നിന്നും മടങ്ങിയത്.

തൃശൂരിൽ...

തൃശൂരിൽ...

നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നടി ചാർമിളയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഴിഞ്ഞദിവസമാണ് ചെറുവാളൂരിലും പരിസരപ്രദേശങ്ങളിലുമായി ഒരു പത്താം ക്ലാസ് പ്രണയത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

തലകറങ്ങി വീണു...

തലകറങ്ങി വീണു...

ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ചാർമിളയ്ക്ക് തലകറക്കം അനുഭവപ്പെട്ടത്. നടി ചാർമിള ലൊക്കേഷനിൽ തലകറങ്ങി വീണുവെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ നടിയെ ലൊക്കേഷനിൽ നിന്നും കൊരട്ടിയിലെ ആശുപത്രിയിലെത്തിച്ചു.

രാത്രിയോടെ മടങ്ങി..

രാത്രിയോടെ മടങ്ങി..

കഴിഞ്ഞദിവസം വൈകീട്ട് കൊരട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാർമിള രാത്രിയോടെ ആശുപത്രി വിട്ടുവെന്നാണ് കൈരളി ടിവി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ വച്ച് നടിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന വിവരം ബുധനാഴ്ച രാവിലെയാണ് മാധ്യമങ്ങളിൽ വാർത്തയായത്.

മലയാളത്തിലും സജീവം...

മലയാളത്തിലും സജീവം...

പ്രശസ്ത തെന്നിന്ത്യൻ നടിയായ ചാർമിള 1991ൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നാൽപ്പതോളം മലയാള സിനിമകളിലും ചാർമിള അഭിനയിച്ചു.

അഭിമുഖങ്ങൾ...

അഭിമുഖങ്ങൾ...

ഇടയ്ക്ക് മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന ചാർമിള അടുത്തിടെയാണ് വീണ്ടും സജീവമായത്. അതിനിടെ ചില വിവാദ വെളിപ്പെടുത്തലുകളിലൂടെയും ചാർമിള വാർത്തകളിലിടം നേടി. മലയാള സിനിമയിൽ അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ചാർമിള വ്യക്തമാക്കിയത്.

 മറ്റു ഭാഷകളിൽ...

മറ്റു ഭാഷകളിൽ...

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നിന്നുമാത്രമേ മോശം അനുഭവം ഉണ്ടായിട്ടുള്ളുവെന്നും അവർ പറഞ്ഞിരുന്നു. ചാർമിളയുടെ വിവാദ വെളിപ്പെടുത്തലുകൾ മലയാള സിനിമാ ലോകത്ത് ചൂടേറിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report;actress charmila was hospitalized in thrissur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്