Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ വര്‍ഗീയ പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു: ഒ അബ്ദുറഹ്മാന്‍

കോഴിക്കോട്: പുതിയ കാലത്തെ മാധ്യമങ്ങള്‍ ബിജെപി പോലുള്ള വര്‍ഗീയ പാര്‍ട്ടികളുടെ വക്താക്കളായി മാറിയിരിക്കുകയാണെന്നും ബി ജെ പിയുടെ പെയ്ഡ് ന്യൂസിന്റെ സാരഥികളായി ദേശീയ മാധ്യമങ്ങളുള്‍പ്പെടെ മാറുന്നത് അടുത്ത കാലത്തായി കൂടി വരികയാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു.

ഓഖി ദുരന്തം: മൃതദേഹങ്ങള്‍ നിറഞ്ഞ് കോഴിക്കോട് മോര്‍ച്ചറി, സൗകര്യം കൂട്ടാമെന്ന് കലക്റ്റര്‍
കെ സാദരികോയ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് 'മാധ്യമ ലോകവും ആധുനിക സമൂഹവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ശക്തികളുടെ കൈകളിലേക്ക് അധികാരം എത്തിയതിന്റെ പ്രധാന കാരണം വന്‍തോതില്‍ സത്യവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിലൂടെയാണ്. ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പോലുള്ള യുവജന സംഘടകളുടെ അക്ഷീണമായ പ്രവര്‍ത്തനം അനിവാര്യമാണ്‌. രാഹുല്‍ ഗാന്ധിയെ പോലുള്ള യുവ നേതാവിനെ പുതിയ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും ബിജെപിയുടെ എല്ലാ നുണപ്രചരണങ്ങളും പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

award

വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ടി. ഷൈബിന്‍ കെ. മുരളീധരനില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധ്യമങ്ങളുടെ പ്രവര്‍ത്തനമേഖലയ്ക്ക് ലക്ഷമണരേഖ മാധ്യമങ്ങള്‍ തന്നെ നിര്‍ണയിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായിരുന്നു. പ്രതിപക്ഷ ഉപനേതാവ് ഡോ. മുനീര്‍ എം എല്‍ എ, മാധ്യമ പ്രവര്‍ത്തകരായ നവാസ് പൂനൂര്‍, എ സജീവന്‍, സത്യന്‍ കടിയങ്ങാട്, അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. എം ടി പത്മ, അഡ്വ. എം രാജന്‍ സംസാരിച്ചു.

കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മികച്ച തൊഴിലാളി നേതാവിനുള്ള പുരസ്‌കാരം ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രനും മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ടി ഷൈബിനും കെ മുരളീധരനില്‍ നിന്ന് ഏറ്റുവാങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സാദിരിക്കോയയെ മത്സരിപ്പിക്കാന്‍ സാധിച്ചില്ലെന്ന കാര്യത്തില്‍ ദു:ഖമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+