Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ സമവായ ചര്‍ച്ചകള്‍ പാളി; മുന്‍ തീരുമാനത്തില്‍ നിന്നും പിന്മാറാതെ മുഖ്യമന്ത്രി...

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പാളി. മെറിറ്റ് സീറ്റിലെ ഫീസിളവും സ്‌കോളര്‍ഷിപ്പും അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മാധ്യമങ്ങളെ അറിയിച്ചു.

പ്രശ്‌നത്തില്‍ സമവായം ഉണ്ടാകില്ലെന്ന വ്യക്തമായതോടെ സമരം നടത്തുന്ന എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ആരോഗ്യമന്ത്രിയുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ധാരണയായി എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

Pinarayi Vijayan

അതേസമയം സംസ്ഥാനത്ത് ഇനി സ്വാശ്രയ കോളേജുകളും കോഴ്‌സുകളും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പുതിയ സ്വാശ്രയ കോളെജുകളും കോഴ്‌സുകളും തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ആരോഗ്യ സര്‍വകലാശാല. കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഒസി അടക്കം ഡിസംബര്‍ 31നകം അപേക്ഷിക്കണമെന്നാണ് ആരോഗ്യ സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനം പറയുന്നത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് സര്‍വകലാശാലയുടെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+