ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതിലും വന്‍ വീഴ്ചകള്‍,മെഡിക്കല്‍ കൊളെജ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്
ആലപ്പുഴ: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച ജിഷയുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയതില്‍ വീഴ്ച വന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇതേക്കുറിച്ച് മെഡിക്കല്‍ കൊളെജ് സൂപ്രണ്ടി അന്വേഷണം നടത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ വന്ന വീഴ്ചകളെപ്പറ്റി പറയുന്നത്.
29 ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കൈമാറിയത് അഞ്ച് ദിവസം കഴിഞ്ഞാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തില്‍ നിന്ന് തെളിവ് ശേഖരിയ്ക്കുന്നതിലും ഫോറന്‍സിക് വിഭാഗത്തിന് വീഴ്ച വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ നാല് ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് പിജി വിദ്യാര്‍ഥിയെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഏല്‍പ്പിച്ചതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം ഉള്‍പ്പെടുന്ന കൊലപാതക കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘമോ പൊലസ് സര്‍ജ്ജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നതാണ് ചട്ടം. ജോയിന്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെക്കൊണ്ട് അന്വേഷിപ്പിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി തെളിവെടുക്കും.












Click it and Unblock the Notifications