യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം;എൻഎംസി
ദില്ലി; റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥിക്കൾക്ക് ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നൽകുമെന്ന് നാഷ്ണൽ മെഡിക്കൽ കമ്മീഷൻ. കൊവിഡിന്റേയും യുദ്ധത്തിന്റേയും പശ്ചാത്തലത്തിൽ പല വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇന്ത്യയിൽ ഇന്റേൺഷിപ്പിന്റെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാനുള്ള അവരുടെ ആവശ്യം പരിഗണിക്കുന്നു. ഇന്റേൺഷിപ്പ് പൂർത്തിക്കാന്നുതിന് അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ എഫ് എം ജി ഇ പാസാക്കിയിരിക്കണം എന്ന വ്യവസ്ഥയിൽ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് അപേക്ഷകൾ പരിഗണിക്കാം,ഡെപ്യൂട്ടി സെക്രട്ടറി ശംഭു ശരൺ കുമാർ പറഞ്ഞു.
വിദ്യാർത്ഥികൾ മാനദണ്ഡം പാലിച്ചാൽ മെഡിക്കൽ കൗൺസിലുകൾ 12 മാസത്തെ ഇന്റേൺഷിപ്പ് അല്ലെങ്കിൽ അവശേഷിക്കുന്ന കാലയളവിലേക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കാം.ഇന്റേൺഷിപ്പ് ചെയ്യാൻ അനുവദിക്കുന്നതിന് എഫ്എംജികളിൽ നിന്ന് മെഡിക്കൽ കോളേജ് ഒരു ഫീസും ഈടാക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ മെഡിക്കൽ കോളേജിൽ നിന്ന് ഉറപ്പ് വാങ്ങണം, അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ട്. ഒന്ന് പഠനം നടത്തുന്ന രാജ്യത്തും മറ്റൊന്നും ഇന്ത്യയിലും.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിരവധി മെഡിക്കൽ വിദ്യാർത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ
Recommended Video
വിദേശത്ത് എം ബി ബി എസ് പഠനം പൂർത്തിയാക്കി ഇന്ത്യയിൽ വന്ന് പ്രാക്ടീസ് ചെയ്യുന്നതിന് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ് എം ജി ഇ). എഫ് എം ജി ഇ പരീക്ഷ എഴുതുന്ന ഭൂരിഭാഗം ബിരുദധാരികളും ചൈന, റഷ്യ, ഉക്രെയ്ൻ, കിർഗിസ്ഥാൻ, ഫിലിപ്പീൻസ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പഠിച്ചവരാണ്. 2020ൽ ചൈനീസ് സർവകലാശാലകളിൽ നിന്ന് ബിരുദമെടുത്ത 12,680 പേരാണ് പരീക്ഷ എഴുതിയത്. റഷ്യയിൽ നിന്ന് 4,313, ഉക്രെയ്നിൽ നിന്ന് 4,258, കിർഗിസ്ഥാനിൽ നിന്ന് 4,156, ഫിലിപ്പീൻസിൽ നിന്ന് 3,142, കസാക്കിസ്ഥാനിൽ നിന്ന് 2,311 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്ക്. എന്നാൽ ഇത്തരത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾ എഫ് എം ജി ഇ പരീക്ഷകളിൽ പരാജയപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എഫ് എം ജി ഇ പരീക്ഷയുടെ ശരാശരി വിജയശതമാനം 15.82 % ആണ്.












Click it and Unblock the Notifications