Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ചായ വാങ്ങി കുടിച്ച ബന്ധമേയുള്ളൂ; കാവ്യ എന്നെ ഇക്ക എന്ന് വിളിക്കേണ്ട കാര്യമുണ്ടായിട്ടില്ലെന്ന് മെഹബൂബ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ആര് എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി പോലീസ് വൈകാതെ നല്‍കുമെന്ന് വിവരം. കഴിഞ്ഞ ദിവസം വിഐപി കോട്ടയം സ്വദേശിയാണ് എന്ന പ്രചാരണമുണ്ടായ പിന്നാലെ മാധ്യമങ്ങളില്‍ നിറഞ്ഞ മുഖം പ്രവാസിയായ മെഹബൂബ് അബ്ദുല്ലയുടേതായിരുന്നു. എന്നാല്‍ വിഐപി താനല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ദിലീപുമായി ബിസിനസ് ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധാകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച വേളയില്‍ വിഐപിയെ കാവ്യ മാധവന്‍ ഇക്ക എന്ന് വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മെഹബൂബ് റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ വിശദീകരണം നല്‍കി....

1

ദിലീപിന്റെ വീട്ടില്‍ നടി ആക്രമിക്കപ്പെട്ട വീഡിയോ കൊണ്ടുവന്നിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ നേരത്തെ വാര്‍ത്താ ചാനലുകളോട് പറഞ്ഞിരുന്നത്. ഇക്കാര്യം അദ്ദേഹം പോലീസിന് മൊഴി നല്‍കുകയും ചെയ്തു എന്നാണ് വിവരം. വീഡിയോ കാണാന്‍ എന്നെ വിളിച്ചെന്നും താന്‍ നിരസിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കവെയാണ് വിഐപിയെ ഇക്ക എന്ന് കാവ്യ അഭിസംബോധന ചെയ്തതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത്.

2

ഖദര്‍ ധാരിയാണ്. വെളുത്ത നിറമുള്ളയാളാണ്. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്ന് കരുതുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായി സംസാരിച്ചു. ബിസിനസുകാരാനാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തമായി. വിമാനത്തില്‍ പോകുന്ന കാര്യം അദ്ദേഹം പറയുന്നുണ്ടായിരുന്നു. സിനിമാ രംഗത്തുള്ള വ്യക്തിയല്ല. നേരത്തെ കണ്ട് പരിചയമില്ല. ശേഷവും കണ്ടിട്ടില്ല... തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്ര കുമാര്‍ വിഐപിയെ കുറിച്ച് പറഞ്ഞത്.

3

താന്‍ വിഐപിയൊന്നുമല്ലെന്ന് മെഹബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറില്‍ ബിസിനസ് ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ 38 വര്‍ഷത്തിലധികമായി പ്രവാസിയാണ്. ഇത്രയും കാലം പ്രവാസ ലോകത്ത് കഴിഞ്ഞതുകൊണ്ട് ഖത്തറില്‍ തന്നെ ആദരിച്ചിരുന്നു. ദിലീപുമായി തനിക്ക് നേരിട്ട് അടുത്ത ബന്ധമില്ല. സുഹൃത്തുക്കള്‍ വഴിയാണ് ദിലീപുമായി ബിസിനസ് ബന്ധം വന്നതെന്നും മെഹബൂബ് പറഞ്ഞു.

4

ദുബായില്‍ ദേ പുട്ട് റസറ്ററന്റില്‍ നിക്ഷേപിക്കാനാണ് ആദ്യം ആലോചന വന്നത്. ആ വേളയിലാണ് കേസ് വന്നതും ദിലീപ് ജയിലില്‍ കഴിഞ്ഞതും. അതോടെ ആ പദ്ധതി വിട്ടു. പിന്നീട് ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഖത്തറില്‍ ദേ പുട്ട് തുടങ്ങുന്ന കാര്യം ചര്‍ച്ച ചെയ്തത്. തനിക്ക് ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതു കാരണമാണ് നിക്ഷേപം നടത്തിയതെന്നും മെഹബൂബ് പറഞ്ഞു.

5

ദിലീപിനെ വീട്ടില്‍ പോയി കണ്ടിരുന്നു. ശേഷം ഖത്തറില്‍ വച്ചും കണ്ടു. അദ്ദേഹം എന്നെ ഇക്ക എന്നാണ് വിളിച്ചത്. കാവ്യ മാധവന്‍ ഇക്ക എന്ന് വിളിച്ചിട്ടില്ല. അതിന്റെ കാര്യമുണ്ടായിട്ടില്ല. വീട്ടില്‍ ചെന്നപ്പോള്‍ കണ്ടു എന്ന് മാത്രമേയുള്ളൂ. അവരുമായി പരിചയമുണ്ടായിട്ടില്ല. ഒരു ചായ വാങ്ങി കുടിച്ച ബന്ധം മാത്രമേയുള്ളൂ. കാവ്യ എന്നെ ഇക്ക എന്ന് വിളിച്ചിരുന്നോ എന്ന് പലരും ചോദിക്കുന്നുണ്ട്. അതിന്റെ സാഹചര്യമുണ്ടായിട്ടില്ലെന്നും മെഹബൂബ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

6

ദേ പുട്ടിലെ നിക്ഷേപത്തില്‍ നിന്ന് ഇതുവരെ വരുമാനം കിട്ടിയിട്ടില്ല. നല്ല ഭക്ഷണം നല്‍കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. പഴകിയ ഭക്ഷണം നല്‍കരുതെന്ന് ദിലീപിന് നിര്‍ബന്ധമുണ്ടായിരുന്നു. ദിലീപ് ബിസിനസില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല. ഖത്തറിലെ പാര്‍ട്ട്ണര്‍മാരാണ് ബിസിനസ് നോക്കുന്നത്. മുടക്കിയ പണം പോലും അതില്‍ നിന്ന് തിരിച്ചുകിട്ടിയിട്ടില്ലെന്നും കൊവിഡ് വന്നതിന് ശേഷം ബിസിനസ് ഇടിഞ്ഞിരുന്നുവെന്നും മെഹബൂബ് പ്രതികരിച്ചു.

7

അതേസമയം, മെഹബൂബ് ആണോ വിഐപി എന്ന ചോദ്യത്തിന് ബാലചന്ദ്രകുമാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പോലീസ് നിര്‍ദേശമുള്ളത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയുന്നില്ല. സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ദിലീപിന്റെ വീട്ടില്‍ വച്ച് നടന്നു എന്ന് പറയുന്ന സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കാന്‍ കാവ്യ, സൂരജ്, അനൂപ്, ദിലീപ് എന്നിവരുള്‍പ്പെടെയുള്ളവരുടെ ശബ്ദ സാംപിളുകള്‍ പരിശോധിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+