Get Updates
Get notified of breaking news, exclusive insights, and must-see stories!

മെല്‍വിന്‍ പാദുവ ജയില്‍ മോചിതനായി

Melvin Paduva
കണ്ണൂര്‍: 19 വര്‍ഷം നീണ്ട ജയില്‍ വാസത്തിന് ശേഷം മെല്‍വിന്‍ പാദുവ മോചിതനായി. 14 വര്‍ഷത്തെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മെല്‍വില്‍ ശിക്ഷാ കാലാധി കഴിഞ്ഞ് പിന്നെയും ജയിലില്‍ കിടക്കേണ്ട ദുരവസ്ഥയില്‍ ആയിരുന്നു.

1994 ല്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് മെല്‍വില്‍ പാദുവ ജയിലില്‍ അടക്കപ്പെടുന്നത്. ജയന്തി ജനത എക്‌സ്പ്രസ് തീവണ്ടിയില്‍ വച്ചായിരുന്നു കൊല നടന്നത്. 19 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടക്ക് ഒറ്റത്തവണ മാത്രമാണ് മെല്‍വിന് പരോള്‍ പോലും അനുവദിച്ചത്.

പലതവണ മെല്‍വിനെ മോചിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നെങ്കിലും പലകാരണങ്ങളാല്‍നടക്കാതെ പോയി. ജയില്‍ ഡിജിപി ആയിരുന്ന അലക്‌സാണ്ടര്‍ ജേക്കബിനെതിരെ ഇക്കാര്യത്തില്‍ അരോപണങ്ങള്‍ ഉയര്‍ന്നു.

മെല്‍വിന്‍ പാദുവയുടെകഥ കേട്ട ഒരു കന്യാ സ്ത്രീ തന്റെ സഭാവസ്ത്രം ഉപേക്ഷിച്ച് അദ്ദേഹത്തെ വിവാഹം ചെയ്യുകയായിരുന്നു. കടുത്ത സഭാ വിശ്വാസിയായ അലക്‌സാണ്ടര്‍ ജേക്കബ്, ഈ ഒറ്റ പ്രശ്‌നം കൊണ്ട് മെല്‍വിന്റെ മോചനത്തിന് തടയിടുകയായിരുന്നു എന്നായിരുന്നു ആക്ഷേപം. ബയാട്രീസ് ആണ് മെല്‍വിന്റെ ഭാര്യ.

2009 ല്‍ ശിക്ഷാ കാലാവധി അവസാനിച്ച മെല്‍വിന്‍ പാദവുവക്ക് വീണ്ടും അഞ്ച് വര്‍ഷത്തോളം ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. ഇതിനിടെ 2011 ല്‍ ആണ് പരോള്‍ അനുവദിച്ചത്. എന്നാല് പരോള്‍ കാലാവധി തീരും മുമ്പ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജോസഫ് ചാവറ എന്നിവരുടെ ഇടപെടലാണ് ഇപ്പോഴെങ്കിലും മെല്‍വിന്റെ മോചനത്തിന് വഴിവച്ചത്. മെല്‍വിന്‍ പാദുവക്കൊപ്പം മറ്റ് 12 തടവ് പുള്ളികളെ കൂടി മോചിപ്പിച്ചിട്ടുണ്ട്. പിഴ അടക്കാന്‍ കഴിയാത്ത അഞ്ച് പേര് ഉള്‍പ്പെടെയാണിത്. ഇവരെ പിഴ അടക്കുന്ന മുറക്ക് പുറത്ത് വിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+