കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സമരത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കാസറഗോഡ്: പഴയ ബസ്റ്റാന്റിന് സമീപത്തെ സി.എൽ കോംപ്ലക്സ് പൊളിച്ചു നീക്കുന്നതിനെതിരെ കെട്ടിടത്തിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾ സമരത്തിനിറങ്ങുന്നു.

സൗദിയുടെ യുദ്ധക്കപ്പല്‍ മുക്കും എണ്ണ ടാങ്കറുകള്‍ തകര്‍ക്കും... ഞെട്ടിക്കുന്ന ഭീഷണിയുമായി ഹൂത്തികള്‍

വ്യാപാരികളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് 16 ന് കെട്ടിടമുടമയുടെ പുതിയ ബസ്റ്റാന്റിന് സമീപത്തെ ഓഫീസിലേക്ക് മാർച്ചും തുടർന്ന് വീടിന് മുന്നിൽ നിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്‌ദീൻ കുഞ്ഞി, ജനറൽ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, എന്നിവർ അറിയിച്ചു.

strike

ഉപജീവനത്തിന് കച്ചവടം തൊഴിലായി സ്വീകരിച്ച വ്യാപാരികളും സ്വയം തൊഴിൽ സംരംഭകരായ തയ്യൽ തൊഴിലാളി സ്‌ത്രീകളും അക്കൗണ്ടന്റ്മാരും ജീവനക്കാരും കെട്ടിടം പൊളിച്ച് മാറ്റുന്നതോടെ തൊഴിൽ രഹിതരാകും എന്നതിൽ സംശയമില്ല. പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ല

English summary
merchants are starting protest against demolishing of bulidings

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്