നടിയെ അക്രമിച്ച കേസ്; രണ്ട് ദിവസത്തിനകം തീരുമാനമെന്ന് മന്ത്രി, നിർണായക ഘട്ടത്തിലെന്ന് ഡിജിപി!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സികുട്ടി അമ്മ. അതേസമയം അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ബെഹ്‌റ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് കഴിഞ്ഞ ദിവസം ബെഹ്‌റ വ്യക്തമാക്കിയിരുന്നു. . എന്നാൽ അന്വേ​ഷണം എത്രദിവസം നീളുമെന്ന് പറയാനാകില്ലെന്നും ബോഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തെളിവുകൾ എല്ലാം ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉണ്ടാകും. അറസ്റ്റിനെ സംബന്ധിച്ച് അന്വേഷണ സംഘമാണ് തീരുമാനമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നാദിര്‍ഷയുടെയും ദിലീപിന്റെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

behra

കഴിഞ്ഞ തവണ ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ആലോചിച്ചിരുന്നെങ്കിലും മലയാളത്തിലെ പ്രമുഖ നടന്‍ ഇടപെട്ട് കസ്റ്റഡിയിലെടുക്കുന്നത് തടയുകയായിരുന്നുവെന്നും സൂതനകളുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. കനത്ത സുരക്ഷവലയത്തിലാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്.

English summary
Minister Mercykutty Amma and DGP Behra on actress attack case
Please Wait while comments are loading...