കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യാഥാർഥ്യബോധമില്ലാത്ത വെറും മൈദാന പ്രസംഗം'; കേന്ദ്ര ബജറ്റിനെതിരെ എളമരം കരീം

സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഒരു ശ്രമവും നടത്താത്ത ഈ ബജറ്റ് ഒരു സമ്പൂർണ പരാജയമാണെന്ന് എളമരം

Google Oneindia Malayalam News
 elamaramkareem-167522444

തിരുവനന്തപുരം: നമ്മുടെ സാമ്പത്തിക രംഗം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാനുതകുന്ന പ്രഖ്യാപനങ്ങളോ പദ്ധതികളോ ഇല്ലാത്ത ബജാറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് എളമരം കരീം. കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക തകർച്ചയിൽ നിന്നും പൂർണമായും കരകയറാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാതെ ഈ അവസ്ഥയിൽ നിന്നും തിരിച്ചുവരാൻ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കഴിയുകയുമില്ല. എന്നാൽ ഈ നിലവിലുള്ള ഒരു വീക്ഷണവും ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും കരീം കുറ്റപ്പെടുത്തി.

നമ്മുടെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഒരു ശ്രമവും നടത്താത്ത ഈ ബജറ്റ് ഒരു സമ്പൂർണ പരാജയമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. ബജറ്റിന്റെ സവിശേഷതയായി ധനമന്ത്രി അവകാശപ്പെട്ട ഏഴിനങ്ങളിൽ ഒരിടത്തും 'തൊഴിലാളി' എന്നോ 'തൊഴിലാളി ക്ഷേമം' എന്നോ പരാമർശിക്കുന്നില്ല. 56 കോടിയോളം വരുന്ന തൊഴിലാളികളാണ്‌ രാജ്യത്തെ യഥാർഥ സമ്പത്ത്‌ ഉൽപാദകർ. അവരെ ബജറ്റ്‌ പൂർണമായും അവഗണിച്ചു. ഇന്നലെ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു സമാനമായി ഈ സർക്കാരിന്റെ കൂറ് സാധാരണ ജനങ്ങളോടോ തൊഴിലാളികലോടോ അല്ല വൻകിട കോർപ്പറേറ്റുകളോടാണ് എന്നത് ബജറ്റിലും പ്രകടമായി.
സാധാരക്കാരുടെ കയ്യിൽ പണമെത്തിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ജനോപകാര പാദ്ധതികൾക്കുള്ള തുക ഗാണ്യമായി വെട്ടിക്കുറച്ച് അവയെ ദയാവധത്തിന് വിധേയമാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡുകളിലും വലിയ കുറവ് വരുത്തി. നിബന്ധനകളില്ലാതെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന സംസ്ഥാനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടില്ല. മധ്യവർഗ്ഗത്തെയും പ്രൊഫഷണലുകളെയും കയ്യിലെടുക്കാൻ ആദായ നികുതിയിൽ വരുത്തിയ ചെറിയ മാറ്റം മാത്രമാണ് ബജറ്റിൽ എടുത്തുപറയാനുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒട്ടേറെ പ്രസ്താവനകൾ ബജറ്റിന്റെ ഭാഗമായി എന്നത് ദൗർഭാഗ്യകരമാണ്. സാമ്പത്തിക രംഗം മുന്നേറിയതിന്റെ തെളിവായി 27 കൊടിയോളം ആളുകൾ ഇപിഎഫ്ഒ അംഗങ്ങളായി എന്ന കണക്കാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പരാമർശിച്ചത്. എന്നാൽ, 1952ൽ ഈ പദ്ധതി നിലവിൽ വന്ന അന്നുമുതൽ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത ആകെ അംഗങ്ങളുടെ എണ്ണമാണ് ഇത്. നിലവിൽ ഇതിന്റെ ഭാഗമായിരിക്കുന്ന അംഗങ്ങളുടെ എണ്ണം 5 കൊടിയോളം മാത്രമാണ്. ഇത്തരത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന കണക്കുകൾ നിരത്തി ധനമന്ത്രി സ്വയം പരിഹാസ്യയാവുകയാണ്.

മാത്രമല്ല, കോർപ്പറേറ്റുകളുടെ വരുമാനത്തിലും നിക്ഷേപത്തിലും ഉള്ള സ്ഥിരത നമ്മുടെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായി എന്ന് ബജറ്റ് രേഖയിൽ പരാമർശിക്കുന്നു. അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭീമന്മാരുടെ ഓഹരി കമ്പോളത്തിലെ പതനവും അവർക്കെതിരെ വന്ന വെളിപ്പെടുത്തലുകളും നമുക്ക് മുന്നിൽ വസ്തുതയായി നിലനിൽക്കുമ്പോൾ കോർപ്പറേറ്റുകളുടെ സാമ്പത്തിക ഭദ്രതയാൽ മുന്നേറുന്ന ഇന്ത്യൻ സമ്പത് വ്യവസ്ഥ എന്ന സർക്കാരിന്റെ മനോഹര സ്വപ്നം ഒരു സോപ്പ് കുമിള പോലെ ഇല്ലാതാകുന്നു.

കഴിഞ്ഞ ബജറ്റിൽ ആകെ ചിലവിന്റെ 8% ആയിരുന്ന സബ്‌സിഡികൾ ഇപ്പോൾ 7% ആയി കുറച്ചു. ആരോഗ്യ മേഖലയ്ക്ക് 2.5 ശതമാനവും വിദ്യാഭ്യാസ മേഖലയ്ക്ക് 1.9 ശതമാനവും മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ കുറേ കാലങ്ങളിലെന്നപോലെ അവഗണനമാത്രമാണ് ഇത്തവണയും കേന്ദ്ര ബജറ്റിൽ കാണാവുന്നത്. കാലങ്ങളായി നമ്മുടെ ആവശ്യമായ ഐയിംസ് പരിഗണിക്കപ്പെട്ടില്ല. റബ്ബർ കർഷകർക്ക് സഹായകമാകും എന്ന നിലയിൽ പ്രചരിപ്പിക്കുന്ന കോമ്പൗണ്ടഡ് റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു നടപടി അവർക്ക് ഒരു തരത്തിലും സഹായകമാകില്ല എന്ന് മാത്രമല്ല ഭാവിയിൽ ടയർ ഉൾപ്പെടെയുള്ള റബ്ബർ ഉൽപ്പന്നങ്ങളുടെ വില വർധനവിനും വഴിവെക്കും. കാർഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും പാടേ മറന്ന ബജാറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ഇത്തരത്തിൽ ജനോപകാരപ്രദമായ ഒരു നിർദ്ദേശവും പദ്ധതിയും ഇല്ലാത്ത കേന്ദ്ര ബജറ്റ് യാഥാർഥ്യബോധമില്ലാത്ത വെറും മൈദാന പ്രസംഗം മാത്രമായി മാറിയെന്നും കരീം കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റ് 2023; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ </a><a class=ശക്തിപ്പെടുത്തും; മുഖ്യമന്ത്രി" title="കേന്ദ്ര ബജറ്റ് 2023; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി" />കേന്ദ്ര ബജറ്റ് 2023; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി

 'അവകാശവാദവും യാഥാർത്ഥ്യവും'; ബജറ്റിൽ കേന്ദ്രസർക്കാരിനെ ട്രോളി കോൺഗ്രസ് 'അവകാശവാദവും യാഥാർത്ഥ്യവും'; ബജറ്റിൽ കേന്ദ്രസർക്കാരിനെ ട്രോളി കോൺഗ്രസ്

English summary
'Mere plain speech without a sense of reality'; Elamaram Karim against the central budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X