'മനപൂർവ്വം ഉച്ചത്തിൽ വിളിച്ച് പറഞ്ഞപ്പോഴാണ് പ്രതികരിക്കാൻ നിർബന്ധിതനായത്'; വിശദീകരിച്ച് എംജി ശ്രീകുമാർ
അടുത്തിടെ ഗായകൻ എം ജി ശ്രീകുമാർ ഒരു വേദിയിൽ പാട്ട് പാടവെ കാണികളിൽ ഒരാളുടെ ഭാഗത്ത് നിന്ന് ഒരു പരിഹാസ കമന്റ് ഉണ്ടാവുകയും എം ജി ശ്രീകുമാർ അതിന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ എം ജി ശ്രീകുമാറിനെ പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ എം ജി ശ്രീകുമാർ തന്നെ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ്. മനോരമ ഓൺലൈൻ. കോമിനോടാണ് എം ജി പ്രതികരിച്ചത്.
'' കലാകാരന്മാർ ജനങ്ങൾക്ക് വേണ്ടിയാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ 45 വർഷവും ആളുകളുടെ ഇംഗിതത്തിന് അനുസരിച്ചാണ് പാട്ട് പാടിയത്. ആരും കേൾക്കാത്ത ഗാനം പൊതുപരിപാടികളിൽ പാടാറില്ല. പാടുമോ എന്ന് ചോദിക്കുന്ന പാട്ടുകൾ പാടി കൊടുക്കാറുമുണ്ട്. കണ്ടുഞാൻ, അനുരാഗ ഗാനം പോലെയുള്ള പാട്ടുകൾ പാടി കൊടുത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

പക്ഷേ ഒരാൾ മനപൂർവ്വം സ്റ്റേജിന്റെ അടുത്ത് വന്ന് മൈക്കിലൂടെ ആളുകൾക്ക് കേൾക്കാൻ കഴിയുന്ന അത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞപ്പോഴാണ് പ്രതികരിക്കാൻ നിർബന്ധിതനായതെന്നും നല്ല പാട്ട് പാടണേ എന്ന് പറയുന്നതിന്റെ അർത്ഥം മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ എം ജി സംഗീതത്തിൽ ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്ന് അദ്ദേഹം ചോദിച്ചു. നല്ല പാട്ട് പാടണം എന്ന് പറയുന്നവരോട് ഏത് പാട്ട് പാടണം എന്ന് ചോദിച്ചാൽ അവർക്ക് ഒന്നും പറയാൻ ഉണ്ടാവില്ല, അദ്ദേഹം പറഞ്ഞു.
മനപൂർവ്വം പാട്ടുകാരെ തളർത്താൻ വേണ്ടിയുള്ള ചോദ്യങ്ങൾക്ക് വേറെ എന്ത് മറുപടി നൽകാനാണ്? നല്ല പാട്ട് പാടാൻ പറഞ്ഞത് ആരാണ്
എന്ന് ചോദിച്ചപ്പോൾ ചുറ്റുമുള്ള ആളുകൾ മാറുകയും പറഞ്ഞ ആൾ ഒറ്റപ്പെടുകയും ചെയ്തു. ഏതാണ് നല്ല പാട്ട് എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഗായകരെ മാനസികമായി തളർത്താൻ ഇത്തരം കാര്യങ്ങൾ ഇനിയും ഉണ്ടാകാതരിക്കട്ടെ. സംഭവത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം ജി പറഞ്ഞു.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് എം ജി ശ്രീകുമാറിനോട് നല്ല പാട്ട് പാടാമോ എന്ന് കാണികളിൽ ഒരാൾ ചോദിച്ചത്. ഇത്രയും നേരം പാടിയത് ചീത്ത പാട്ടാണോ, ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ വീട്ടിൽ പോയി റേഡിയോ വെച്ച് കേൾക്കൂ, താൻ നല്ല പാട്ട് കേട്ടിട്ടില്ല. താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലുമാകും ത്രയും കിട്ടിയില്ലെങ്കിൽ ഉറക്കം വരില്ല എന്നാണ് എം ജി ശ്രീകുമാർ മറുപടി പറഞ്ഞത്.












Click it and Unblock the Notifications