ആട്ടിന്‍തോലണിഞ്ഞ ചെന്നായ; സെന്‍കുമാറിനെതിരേ കേസെടുക്കണമെന്ന് ഷാനവാസ് എംപി

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരേ കേസെടുക്കണമെന്ന് എംഐ ഷാനവാസ് എംപി. സെന്‍കുമാറിനെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ് സെന്‍കുമാര്‍. തന്റെ യഥാര്‍ഥ മേച്ചില്‍പുറമായ ആര്‍എസ്എസിലേക്ക് ചേക്കേറുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ആണും പെണ്ണും പരസ്പരം സ്‌നേഹിക്കുന്നതിലെ ഒരു ഭാഗം ഊതി വീര്‍പ്പിക്കുന്ന ആര്‍എസ്എസ് അജണ്ടയാണ് സെന്‍കുമാര്‍ പ്രചരിപ്പിക്കുന്നതെന്നും ഷാനവാസ് കുറ്റപ്പെടുത്തി.

Senkumar

വിഷലിപ്തമായ മനസിന് ഉടമയായ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാന്‍ കേരളം അല്‍പ്പം വൈകിയെന്നും ഷാനവാസ് എംപി പറഞ്ഞു. കഴിഞ്ഞ ദിവസം സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയും രൂക്ഷമായി പരിഹസിച്ചും സംസാരിച്ച സെന്‍കുമാറിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

വിഷയത്തില്‍ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. രണ്ട് ദിവസത്തേക്കെങ്കിലും സെന്‍കുമാറിനെ പോലുള്ള കൊടും വര്‍ഗീയ വാദിയെ ഡിജിപി കസേരയില്‍ നിന്നു മാറ്റി നിര്‍ത്തിയ പിണറായി സര്‍ക്കാരിനെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അഭിനന്ദിച്ചു.

കടുത്ത വര്‍ഗീയ വാദികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചത് ഏത് ഡാറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സെന്‍കുമാറിനുണ്ടെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

English summary
MI Shanavas MP Attack Former DGP Senkumar
Please Wait while comments are loading...