അവരെ കണ്ട് മിഷേല്‍ ഭയന്നു!!! കുടുംബം പറഞ്ഞ ആ രണ്ടു പേര്‍!! കേസ് പുതിയ വഴിത്തിരിവിലേക്ക്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊലപാതകമല്ല, മിഷേലിന്റേത് ആത്മഹത്യയാണെന്ന് നേരത്തേ പറഞ്ഞ പോലീസ് ഇപ്പോള്‍ കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഷേലിനെ കാണാതായ ദിവസം പള്ളിക്കു മുന്നില്‍ കണ്ട രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം.

കര്‍ഷകന്‍റെ ആത്മഹത്യ...ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും!! ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്...

 ബൈക്കിലെത്തിയ രണ്ടു പേര്‍

ബൈക്കിലെത്തിയ രണ്ടു പേര്‍

മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുന്നില്‍ രണ്ടു പേര്‍ ബൈക്കില്‍ കാത്തുനില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തേ ഇവരെക്കുറിച്ച് കാര്യമായി അന്വേഷണം നടത്താതിരുന്ന പോലീസ് ഇപ്പോള്‍ അവര്‍ക്ക് സംഭവവുമായുള്ള ബന്ധത്തക്കുറിച്ചാണ് അന്വേഷിക്കുന്നത്.

ക്രൈം ബ്രാഞ്ച് കേരളം വിടുന്നു

ക്രൈം ബ്രാഞ്ച് കേരളം വിടുന്നു

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഈ യുവാക്കളെ തേടി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോവാനൊരുങ്ങുകയാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരുടെ രൂപം ഉപയോഗിച്ച് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേ അന്വേഷിച്ചു

നേരത്തേ അന്വേഷിച്ചു

ബെക്കിലെത്തിയ ആ യുവാക്കളെക്കുറിച്ച് പോലീസ് കേസിന്റെ പ്രാരംഭഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് അവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കൂടാതെ അവരെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.

കുടുംബം പറഞ്ഞത്

കുടുംബം പറഞ്ഞത്

മിഷേലും ബൈക്കിലെത്തിയ യുവാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ വന്നതെന്ന് തങ്ങള്‍ക്കു സംശയമുണ്ടെന്നും അവരെ കണ്ടു മിഷേല്‍ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.

കേരളം വിട്ടു ?

കേരളം വിട്ടു ?

ക്രൈം ബ്രാഞ്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ആ യുവാക്കള്‍ കേരളം വിട്ടിട്ടുണ്ടാവുമെന്നാണ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് അയല്‍ സംസ്ഥാനങ്ങളില്‍ ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ വച്ച് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധം

രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധം

മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നാണ് പിതാവ് ഷാജി നേരത്തേ പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഒരു രാഷ്ട്രീയ നേതാവിന്റെ മകന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഷാജി ആരോപിച്ചിരുന്നു.

ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു

ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു

കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്നു ഷാജി ആരോപിക്കുന്നു. മിഷേലിന്റെ മൃതദേഹം ലഭിച്ചതു മുതല്‍ പ്രമുഖ രാഷ്ട്രീയ സംഘനയിലെ യുവ നേതാക്കള്‍ കേസുമായി ബന്ധപ്പെട്ടിരുന്നതായും ഇതില്‍ ദുരൂഹതയുണ്ടെന്നും ഷാജി വ്യക്തമാക്കുന്നു.

ക്രോണിന് സഹായം ലഭിച്ചു

ക്രോണിന് സഹായം ലഭിച്ചു

കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട മിഷേലിന്റെ കാമുകനായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായി കുടുംബം ആരോപിക്കുന്നു. കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചിട്ടും ആത്മഹത്യയാക്കി മാറ്റാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മിഷേലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. പല കാര്യങ്ങളും അവ്യക്തമാണ്. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൈകളും ബലമായി പിടിച്ചുവച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

 പാലത്തില്‍ കണ്ടത്

പാലത്തില്‍ കണ്ടത്

മിഷേലിനെപ്പോലെയൊരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിനു മുകളില്‍ കണ്ടതായി ഒരാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. പിന്നീട് അയാള്‍ മൊഴി മാറ്റിപ്പറഞ്ഞതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Michael shaji case: Crime branch to other states.
Please Wait while comments are loading...