കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന്റെ മരണം ആത്മഹത്യ; സുഹൃത്തിനെതിരെ പ്രേരണാക്കുറ്റം ചുമത്തും

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന നിലപാടില്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൊഴിയാണ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ഇടയായത്. മിഷേലുമായി രണ്ടുവര്‍ഷത്തോളമായി അടുപ്പമുള്ള യുവാവിന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പോലീസ് തീരുമാനം.

ആത്മഹത്യ ചെയ്ത ദിവസവും അതിന്റെ തലേദിവസവും പെണ്‍കുട്ടിയും യുവാവും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. താന്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നും എന്താണെന്നു തിങ്കളാഴ്ച അറിയാമെന്നും മരണദിവസം മിഷേല്‍ യുവാവിനോടു പറഞ്ഞെന്നാണ് ഇയാളുടെ മൊഴി. ഇത് വിശ്വാസത്തിലെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

misheeeel-2

പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേദിവസം മിഷേലിന്റെ ഫോണിലേക്ക് യുവാവ് അയച്ചത് 57 എസ്എംഎസുകളാണ്. നാലു തവണ വിളിക്കുകയും ചെയ്തതായി കണ്ടെത്തി. കൂടാതെ അഞ്ചാം തീയതി 32 എസ്എംഎസ് അയച്ചു. ആറു തവണ വിളിച്ചെന്നും യുവാവു പറഞ്ഞു. അടുപ്പത്തിന്റെ പേരില്‍ യുവാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണു ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

യുവാവ് ഒരിക്കല്‍ മര്‍ദ്ദിച്ചതായി മിഷേലിന്റെ കൂട്ടുകാരിയും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ആദ്യഘട്ടം മുതല്‍ അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയെന്ന് മിഷേലിന്റെ അച്ഛന്‍ ഷാജി വര്‍ഗീസ് ആരോപിക്കുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്നു വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Michael Shaji's mysterious death is suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X