കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളികളെന്ന് വിളിയ്ക്കുന്ന ബംഗ്ലാദേശികള്‍, അതി ക്രൂരന്‍മാര്‍? സര്‍ക്കാര്‍ നടപടി ഫലം കാണുമോ?

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. അന്യ സംസ്ഥാന തൊഴിലാളികളാണെങ്കിലും അവരേയും തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ബംഗാളികള്‍ എന്ന് പൊതുവേ വിളിയ്ക്കപ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ മുഴുവനും പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അല്ലെന്നതാണ് സത്യം. അതില്‍ ബിഹാറികളും ഉത്തര്‍ പ്രദേശുകാരും എല്ലാം ഉണ്ട്. ബംഗ്ലാദേശില്‍ നിന്ന് അനധികൃമായി ഇന്ത്യയിലെത്തിയ കൊടും ക്രിമിനലുകള്‍ പോലും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതാണ് സത്യം.

വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും.

അന്യ സംസ്ഥാനക്കാര്‍

അന്യ സംസ്ഥാനക്കാര്‍

അന്യ സംസ്ഥാന തൊഴിലാളികളെ കാടടച്ച് കുറ്റവാളികളാക്കുന്ന ഒരു പ്രവണത സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന സന്ദേശങ്ങളില്‍ കണ്ട് വരുന്നുണ്ട്. അത് പൂര്‍ണമായും ശരിയാണോ?

 ദുരവസ്ഥ

ദുരവസ്ഥ

പല തൊഴിലാളികളും വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. താമസിയ്ക്കാന്‍ വൃത്തിയുളള സ്ഥലമോ സൗകര്യമോ ഇവര്‍ക്ക് നല്‍കാറില്ല.

അതി ക്രൂരന്‍മാര്‍

അതി ക്രൂരന്‍മാര്‍

ബംഗാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ജോലിയ്‌ക്കെത്തുന്നവര്‍ അതി ക്രൂരന്‍മാരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

കൊല്ലുന്നവരും ബലാത്സംഗം ചെയ്യുന്നവരും

കൊല്ലുന്നവരും ബലാത്സംഗം ചെയ്യുന്നവരും

അധികം ഉയരമില്ലാത്തവരും, താടിയും മീശയും കുറഞ്ഞവരും ആയിരിക്കും ഇത്തരക്കാര്‍ എന്നാണ് പ്രചാരണം. ആളുകളെ കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും മടിയില്ലാത്തവരാണ് ഇവരെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്..

ബംഗ്ലാദേശികള്‍

ബംഗ്ലാദേശികള്‍

പല ഗള്‍ഫ് രാജ്യങ്ങളിലും ബംഗ്ലാദേശികളുടെ പ്രവേശനം നിയമം മൂലം തന്നെ നിരോധിച്ചിട്ടുണ്ടെന്നാണ് ഇത്തരക്കാരുടെ വാദം. അതിന് കാരണവും പറയുന്നുണ്ട്.

അറബികളെ പോലും കൊല്ലുന്നവര്‍

അറബികളെ പോലും കൊല്ലുന്നവര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ അറബികളെ പോലും ഇത്തരക്കാര്‍ കൊന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് അറബികള്‍ പോലും ഇവരോട് സൂക്ഷിച്ചേ ഇടപെടാറുള്ളുവത്രെ.

കണ്ടാല്‍ അറിയില്ല

കണ്ടാല്‍ അറിയില്ല

അന്യ സംസ്ഥാന തൊഴിലാളികളില്‍ പലരേയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അത് തന്നെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതും.

രേഖകള്‍ ഇല്ല

രേഖകള്‍ ഇല്ല

മിക്കവരുടെ കൈയ്യിലും തിരിച്ചറിയല്‍ രേഖ ഉണ്ടാവില്ല. ഇവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഉണ്ടാകില്ല. അത്തരക്കാരെ ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടാണ്.

നടപടി ശക്തമായാല്‍

നടപടി ശക്തമായാല്‍

അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ശക്തമാക്കിയാല്‍ ഈ പ്രശ്‌നം ഒരുപരിധി വരെ ഇല്ലാതാക്കാന്‍ പറ്റും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

ഗുണവും ലഭിയ്ക്കും

ഗുണവും ലഭിയ്ക്കും

രജിസ്‌ട്രേഷന്‍ നടത്തിയാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും അതിന്റെ ഗുണം ലഭിയ്ക്കും. അവരേയും തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരും എന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Migrant workers registration in very much important, Government on the move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X