കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ പോലും കൃത്രിമം കാണിച്ചിരിക്കുന്നു; വിമര്‍ശനവുമായി മന്ത്രി

Google Oneindia Malayalam News

സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കള്ള പ്രചാരണം നടത്തുന്നത് ഇന്ന് വലിയ സാമൂഹ്യ പ്രശ്നമായി മാറിയെന്ന് മന്ത്രി ഇപി ജയരാജന്‍. ഉന്നത മൂല്യങ്ങൾ പുലർത്തുന്നവരെ പോലും കരിവാരി തേക്കാൻ സാമൂഹ്യ മാധ്യമങ്ങളെയും മറ്റും ഉപയോഗിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾ ചിലരുടെ ജീവിതം തന്നെ തകർത്തു. വലിയ ചൂഷണങ്ങൾക്കും മറ്റും പലരും ഇരയാകുന്നു. ചില മാധ്യമങ്ങളും ഇത്തരം നെറികെട്ട പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് പ്രതി മുഖ്യമന്ത്രിക്കൊപ്പം എന്നുള്ള രീതിയിൽ മറ്റൊരു സ്ത്രീയുടെ ചിത്രം ചേർത്ത് സാമൂഹ്യ മാധ്യമങ്ങളും ചില വാർത്താ മാധ്യമങ്ങളും പ്രചരിപ്പിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർ സിപിഐഎം പ്രവർത്തകനെന്ന് വ്യാജപ്രചാരണം നടത്തി. പൂന്തുറയിൽ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ തെരുവിലിറക്കി. പൂന്തുറയിൽ ജനങ്ങളെ അനുനയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സി പി ഐ എം പ്രവർത്തകരെ സമരക്കാരെന്ന് ചിത്രീകരിച്ച് വ്യാജവാർത്ത പ്രസിദ്ധീകരിച്ചു.

epjayarajn

ഇപ്പോൾ മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ പോലും കൃത്രിമം കാണിച്ചിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളുടെ ഇത്തരം ദുഷ്പ്രവർത്തികളുടെ കാരണം വ്യക്തമാണ്. സ്വർണക്കടത്ത് കേസുമായി സംസ്ഥാന ഗവൺമെന്റിനെയോ എൽ ഡി എഫിനെയോ ബന്ധപ്പെടുത്തുന്ന ഒന്നും കിട്ടാത്തതിൽ യു ഡി എഫും ബി ജെ പിയും കടുത്ത നിരാശയിലാണ്. എന്നാൽ, സ്വന്തം നേതാക്കളും അണികളും ഉൾപ്പെടെ കേസിൽ പങ്കാളികളാണെന്ന വിവരം ഓരോ ദിവസവും പുറത്തു വരുന്നുമുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ജാള്യം മറയ്ക്കാനാണ് വ്യാജ പ്രചാരണം. നേരത്തെ, മുഖ്യമന്ത്രി പറഞ്ഞതുപോലെ അന്വേഷണം എത്തേണ്ട ഇടങ്ങളിൽ തന്നെ എത്തുന്നുണ്ട്. അതോടെ പലർക്കും നിൽക്കക്കള്ളി ഇല്ലാതായി.
പ്രതികളെ ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുമ്പോൾ വഴി നീളെ പ്രതിഷേധം ഉയർത്തിയതും മാനക്കേട് മറയ്ക്കാനുള്ള വേലത്തരമായിരുന്നു. പ്രതികളെ സുരക്ഷിതമായി ചോദ്യം ചെയ്യാൻ എത്തിക്കരുതെന്ന് വാശിയുള്ള പോലെയായിരുന്നു പ്രതിഷേധം. ഇത് കൂടുതൽ സംശയങ്ങൾ ഉണർത്തുകയാണ്.

യു ഡി എഫും സംഘപരിവാറും അന്വേഷണം വഴിതെറ്റിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു. സംസ്ഥാന ഗവൺമെന്റിനെതിരെ ഇല്ലാക്കഥകൾ മെനയാനുള്ള നീക്കവും തകൃതിയാണ്. ഈ കള്ള പ്രചാരണങ്ങൾ സൃഷ്ടിക്കുന്നതിൽ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. എന്നാൽ, ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ആയുസ് കുറവാണെന്ന് എതിരാളികൾ ഓർക്കുന്നതാണ് നല്ലത്. അന്തിമ വിജയം നേരിന്റെയും നന്മയുടെയും പക്ഷത്തിനു തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
minister EP Jayarajan aginst fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X