മേഴ്സിക്കുട്ടിയമ്മയ്ക്ക് മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത പൂർണമായും നഷ്ടപ്പെട്ടു; ചെന്നിത്തല
തിരുവനന്തപുരം; മേഴ്സിക്കുട്ടിയമ്മയ്ക്ക് ഫിഷറീസ് വകുപ്പ് മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത പൂർണമായും നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പുറംകടലിൽ ദിവസങ്ങൾ നീളുന്ന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് പ്രോത്സാഹനം നൽകും എന്ന ഭാഗം കൗശലപൂർവ്വം മത്സ്യ നയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ ഇ.എം.സി.സി എന്ന അമേരിക്കൻ കമ്പനിയ്ക്ക് ഒത്താശ നൽകിയത്. വിദേശ ട്രോളറുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനം
കേരളത്തിന്റെ മത്സ്യനയത്തിനു വിരുദ്ധമാണെന്ന് ഇപ്പോൾ പറയുന്ന മന്ത്രിമാർ, എന്തുകൊണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായില്ലെന്ന് ചെന്നിത്തല ചോദിച്ചു.

Recommended Video

2018 ന്യൂയോർക്കിൽ വച്ച് മേഴ്സിക്കുട്ടിയമ്മ ഇ. എം.സി.സി എന്ന കമ്പനിയുമായി ചർച്ച നടത്തി എന്നത് ഇപ്പോൾ പകൽപോലെ വ്യക്തമായിരിക്കുകയാണ്. ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി എന്തിനാണ് കരാർ ഉണ്ടാക്കിയത്?ചേർത്തലയിൽ നാലേക്കർ സർക്കാർ ഭൂമി ഇ.എം.സി.സിയ്ക്ക് അനുവദിച്ചത് എന്തിനാണ്?2019 ഓഗസ്റ്റ് രണ്ടിനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇ. എം.സി.സി അധികൃതർ പദ്ധതി രേഖ നൽകി ചർച്ച നടത്തിയത്. മത്സ്യ നയത്തിന് എതിരായ ഈ പദ്ധതി അന്ന് എന്തുകൊണ്ട് തള്ളിക്കളഞ്ഞില്ല?
ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി, കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയെ കാണാൻ പോയത് മേഴ്സിക്കുട്ടിയമ്മയാണ്. അതായത് മത്സ്യ നയത്തിനു വിരുദ്ധമായ പദ്ധതിയുമായി വന്നവരെ തിരിച്ചയക്കുന്നതിന് പകരം അവരെയും കൂട്ടി ക്ലിഫ് ഹൗസിൽ ചെന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡി.പി.ആർ.നൽകാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്.
മത്സ്യത്തൊഴിലാളികളുടെ താല്പര്യത്തിനും മത്സ്യ നയത്തിനും വിരുദ്ധമാണ് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യമാകുന്ന ഈ പദ്ധതി എന്തുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്കും,
ജ്യോതിലാൽ ഉൾപ്പെടെ ഫിഷറീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ കഴിയാതെ പോയത്?മത്സ്യനയത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ഈ പദ്ധതി നടപ്പാക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രി മറ്റു രണ്ടു മന്ത്രിമാരുമായി ചേർന്ന് നടത്തിയത്.
കമ്പനിയെ കുറിച്ചുള്ള അന്വേഷണം നടത്തിയ കേന്ദ്ര വിദേശകാര്യ വകുപ്പ് കമ്പനി വ്യാജമാണ് എന്ന റിപ്പോർട്ട് നൽകിയിട്ടും സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു കമ്പനിയ്ക്ക് കോടികളുടെ കരാറും നാലേക്കർ സർക്കാർ ഭൂമിയും എങ്ങനെ നൽകി എന്ന് സർക്കാർ വ്യക്തമാക്കണം. പ്രതിപക്ഷം ഇത് ചൂണ്ടി കാണിച്ചില്ലായിരുന്നെങ്കിൽ പോകുന്ന പോക്കിൽ സർക്കാർ ഇത് നടപ്പാക്കുമായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
ആഴക്കടൽ മത്സ്യബന്ധനത്തിനു വേണ്ട എല്ലാ ഒത്താശയും ഒരു അമേരിക്കൻ കമ്പനിയ്ക്ക് നൽകിയിട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് പരിഹാസ്യമാണ്.
കെ.ൽ.ഐ.എൻ.സി യുമായുള്ള ഉപകരാർ മാത്രമല്ല കെ.എസ്.ഐ,ഡി.സിയുമായുള്ള പ്രധാനകരാറും ഉപാധിരഹിതമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. വിഷയത്തിൽ സമഗ്രമായ ജൂഡിഷ്യൽ അന്വേഷണം നടത്തണം. മത്സ്യത്തൊഴിലാളികളോട് വിശ്വാസവഞ്ചന കാണിച്ച ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ രാജിവച്ചൊഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications