''എന്തൊരു ഉളുപ്പില്ലാത്ത കരുതലാണ് യൂത്ത് കോൺഗ്രസിനോട്?'' മാധ്യമങ്ങൾക്കെതിരെ എംബി രാജേഷ്
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി മന്ത്രി എംബി രാജേഷ്. മുൻ എസ്എഫ്ഐക്കാരിയായ യുവതിയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് വലിയ ചർച്ചയാക്കിയ മാധ്യമങ്ങൾ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പേര് പോലും പറയാതിരിക്കുന്നുവെന്ന് രാജേഷ് കുറ്റപ്പെടുത്തി.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' കേരളത്തിലെ മാധ്യമങ്ങളുടെ ക്ഷുദ്രമായ ഇടത് വിരോധത്തെക്കുറിച്ച് എങ്ങനെ വീണ്ടും വീണ്ടും പറയാതിരിക്കും? ഇടതു വിരോധത്തിന്റെ നഗ്നതാ പ്രദർശനവും വലതുപക്ഷ പരിലാളനയുടെ മതിമറന്ന പ്രകടനവും അവർ അത്രമേൽ കൂസലില്ലാതെ ദൈനംദിനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ.

പഠിക്കുമ്പോൾ ലക്ഷക്കണക്കിന് എസ്എഫ്ഐ അംഗങ്ങളിൽ ഉൾപ്പെട്ട ഒരു സ്ത്രീ പിന്നീട് ഇൻറർവ്യൂവിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ എത്ര ദിവസത്തെ പ്രൈം ടൈം ചർച്ചയും ബ്രേക്കിംഗ് ന്യൂസും ഒന്നാം പേജ് ലീഡും പല പോസിലുള്ള പടങ്ങളും കാർട്ടൂണുകളുമെല്ലാമായിട്ടായിരുന്നല്ലോ നിലവിട്ട് അഴിഞ്ഞാടിയത് (ഇടതു വിരോധവും ഒപ്പം ഒരു സ്ത്രീയെ ഇരയായി കിട്ടിയപ്പോൾ പ്രകടമായ മനോവൈകൃതവും കൂടി അതിലുണ്ടായിരുന്നു).
ഇപ്പോഴിതാ ഒരു യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി തൻറെ പെൺ സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. മാത്രമല്ല, താൻ കൊന്നു കുഴിച്ചുമൂടിയ സ്ത്രീയെ തെരയാൻ ഫേസ്ബുക്കിലും നാട്ടുകാർക്കും ഒപ്പം ഇറങ്ങുന്നു. പോലീസിൻറെ അനാസ്ഥക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ചിന്റെ സംഘാടകനാകുന്നു. ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്. പോലീസ് സ്റ്റേഷൻ മാർച്ചിന്റെ തലേന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൊലക്കേസ് പ്രതിയാകുന്നു.
എവിടെ പ്രൈം ടൈം ചർച്ചാ പരമ്പരകൾ ? എവിടെ ബ്രേക്കിംഗ് ന്യൂസ്? എവിടെ ഒന്നാം പേജ് ലീഡ്?, എവിടെ അവസരവാദികളായ കുഞ്ചുക്കുറുപ്പുമാരും കാകദൃഷ്ടിക്കാരും? അട്ടപ്പാടി കോളേജിലേക്കും കോടതികളിലേക്കും ചെന്ന കാമറാപ്പട ഇപ്പോൾ കൊലയാളിയായ യൂത്ത് കോൺഗ്രസ് നേതാവിനെ തിരക്കി ചെല്ലാത്തതെന്തുകൊണ്ട്? ആദ്യത്തെ കേസിലെ പെൺകുട്ടിയുടെ ജന്മാന്തര എസ്എഫ്ഐ ബന്ധം ആഘോഷമാക്കിയവർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ മേൽവിലാസം ഇല്ലാത്ത വെറും യുവാവാക്കുന്നു. എന്തൊരു ഉളുപ്പില്ലാത്ത കരുതലാണ് യൂത്ത് കോൺഗ്രസിനോട് ?
പഴയ എസ്എഫ്ഐക്കാരിയുടെ സർട്ടിഫിക്കറ്റിന് അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും വരെ മൈക്ക് നീട്ടി മറുപടി ആവശ്യപ്പെട്ട താന്തോന്നിത്തവും യൂത്ത് കോൺഗ്രസ് ആവുമ്പോൾ ഉള്ള മര്യാദയും മിതത്വവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കൂ. ഒരു സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ നേതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോടോ കെപിസിസി അധ്യക്ഷനോടോ സ്ഥിര- അസ്ഥിര ക്ഷണിതാക്കളോടോ പോകട്ടെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റിനോടെങ്കിലും മൈക്ക് നീട്ടി ചോദിച്ചോ?
എസ്എഫ്ഐക്കാരിയുടെ തെറ്റിന് മാത്രമല്ല, സിപിഐഎം നേതാവിന്റെ പഴയ ഡ്രൈവറുടെ കുറ്റത്തിന് വരെ പാർട്ടി സമാധാനം പറയണം. എന്നാൽ യൂത്ത് കോൺഗ്രസ് ആണെങ്കിൽ കൊന്നു കുഴിച്ചുമൂടിയതിന്റെ പാപഭാരം കൂടി മണ്ണിട്ടു മൂടിക്കൊടുക്കും ബഹുമാന്യ മാധ്യമ പ്രവർത്തകർ. കൊന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പേര് ഈ മാധ്യമങ്ങൾ കൊന്നാലും പറയില്ല എന്നതാണ് സ്ഥിതി.
സതിയമ്മയ്ക്ക് സിപിഐ എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ലിജിമോളുടെ പേരിൽ പാർട്ടി പിൻബലത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്ത അഴിമതിക്ക് പൊളിറ്റ് ബ്യൂറോ വരെ മറുപടി പറയേണ്ടിവരും. സതിയമ്മ സിപിഐഎം അല്ലെങ്കിലോ, അന്യായമായി പിരിച്ചുവിടപ്പെട്ട നിസ്സഹായയായ ഇരയും പുതുപ്പള്ളി നാടകത്തിലെ നായികയും ആകും.
ഉന്നതരായ ഇടത് നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും മുതൽ സാധാരണ പ്രവർത്തകരായ ഓമനക്കുട്ടന്മാർ വരെ മാധ്യമങ്ങളാൽ നിർദയം അപമാനിക്കപ്പെടും. രോഗക്കിടക്കയിൽ കിടക്കുന്ന ഇടതു നേതാക്കളെ പോലും ഇല്ലാക്കഥകൾ ഉണ്ടാക്കി കണ്ണിൽ ചോരയില്ലാതെ കടന്നാക്രമിക്കും. വലതുപക്ഷത്ത് ആണെങ്കിൽ ഏത് അധാർമികതയും കുറ്റകൃത്യവും വെള്ളയടിച്ചു മിനുക്കി കൊടുക്കും.
ഈ പതിവ് മാധ്യമ ദുർനടപ്പിന്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നത് . ഈ മാധ്യമ നിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചെടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിന് എന്തെങ്കിലും വിശദീകരണമുണ്ടോ മാധ്യമങ്ങൾക്ക്?
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications