“നിരന്തരം പരിശോധന നടത്തുന്നത് കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ല”-ഈ പരാതി ഇപ്പോഴുണ്ടോ?: മന്ത്രി
ദേശീയാടിസ്ഥാനത്തിൽ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച 18.16 ശതമാനമാണ്.

തിരുവനന്തപുരം: "ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തുന്നത് കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ല", പലപ്പോഴും കേട്ടുകൊണ്ടിരുന്ന ഈ പരാതി ഇപ്പോൾ കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അത്തരമൊരു വിഷയം കാരണം കേരളത്തിൽ ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ അന്തിമ ഉൽപ്പന്നമാണ് കെ-സിസ് അഥവാ കേന്ദ്രീകൃത പരിശോധനാ സംവിധാനം. 10,000 പരിശോധനകൾ കടന്ന് മുന്നേറുന്ന കെ-സിസ് സംവിധാനത്തെക്കുറിച്ച് പരാതികളില്ലെന്ന് മാത്രമല്ല അനാവശ്യ പരിശോധനകളുണ്ടാകുമെന്ന ഭയവും സംരംഭകർക്ക് ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഇപ്പോൾ ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ഇതിന് പുറമെ പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും.

ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കിൽ ഇമെയില്‍ മുഖേന അറിയിപ്പ് നൽകിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ - സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. തീർത്തും ഓൺലൈനായിട്ടാണ് നടപടിക്രമങ്ങൾ എന്നതിനാൽ ഏതെങ്കിലും രീതിയിൽ പക്ഷപാതപരമായിട്ടുള്ള പരിശോധനകളോ നടപടികളോ ഉണ്ടാകുന്നുമില്ല. അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള കെ-സിസ് സംവിധാനത്തിൻ്റെ വരവോടെ കാലങ്ങളായി കേട്ടുകൊണ്ടിരുന്ന അനാവശ്യപരിശോധനകളെന്ന പരാതി തന്നെ ഇല്ലാതായിരിക്കുകയാണെന്നും പി രാജീവ് ചൂണ്ടിക്കാണിക്കുന്നു.
റെക്കോഡ് ഉയരത്തിലാണ് കേരളത്തിന്റെ വ്യവസായ വളർച്ചാ നിരക്കെന്നും മന്ത്രി വ്യക്തമാക്കുന്നു. 17.3 ശതമാനമാണത് 2021-22 ൽ. ഇതു പോലെ അതിപ്രധാനമായ ചില കണക്കുകൾ ഇത്തവണത്തെ ബജറ്റിലും ഇക്കണോമിക് റിവ്യൂവിലും പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വ്യവസായ മേഖലയുടെ വളർച്ച നിരക്ക് കോവിഡാനന്തര ഘട്ടത്തിൽ അതിവേഗം കുതിച്ചുയർന്നു എന്നാണ് റിവ്യൂ റിപ്പോർട്ട് വിലയിരുത്തുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. ഇനി, ഇതിൽ തന്നെ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച പ്രത്യേകമെടുത്താൽ അത് 18.9 ശതമാനമാണ്. കേരളത്തിൽ ഫാക്ടറി തുടങ്ങാൻ സംരംഭകർക്ക് മടിയാണെന്ന പ്രചരണങ്ങൾക്ക് നേരെ വിപരീതമാണ് യാഥാർഥ്യമെന്നർത്ഥം.
ദേശീയാടിസ്ഥാനത്തിൽ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച 18.16 ശതമാനമാണ്. അതായത്, കേരളത്തിന്റേയും രാജ്യത്തിന്റേയും ഈ മേഖലയുടെ വളർച്ച ഏറെക്കുറെ ഒരേ തോതിലാണെന്നാണ്. 2014-15 ലെ 9.78 ശതമാനത്തിൽ നിന്നാണ് കേരളത്തിന്റെ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച 18.9 ലെത്തിയത്. മാത്രമല്ല; ഇന്ത്യയുടെ ഫാക്ടറി മേഖലയിൽ കേരളത്തിന്റെ പങ്ക് 2014-15 ലെ 1.2 ശതമാനത്തിൽ നിന്ന് 2018 -19 ൽ 1.52 ശതമാനമായി ഉയരുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications